ആരാകും അടുത്ത ഉപരാഷ്ട്രപതി? ജഗദീപ് ധൻകറിന്റെ രാജിക്ക് പിന്നാലെ ചർച്ചകൾ സജീവം, ആരിഫ് മുഹമ്മദ് ഖാൻ്റെ പേരടക്കം പരിഗണനയില്‍

ദില്ലി: ജഗദീപ് ധൻകറിന്റെ രാജിക്ക് പിന്നാലെ അടുത്ത ഉപരാഷ്ട്രപതി ആരാകുമെന്ന ചർച്ചകൾ സജീവം. രാംനാഥ് താക്കൂർ, രാജ്‌നാഥ് സിംഗ്, ആരിഫ് മുഹമ്മദ് ഖാൻ അടക്കം നിരവധി പേരുകൾ ചർച്ചയിലുണ്ട്. പാർലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങൾ ചേര്‍ന്നാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കേണ്ടത്. ഇപ്പോഴത്തെ അംഗബലത്തിൽ എന്‍ഡിഎ സ്ഥാനാർത്ഥിക്ക് ജയം ഉറപ്പാണ്. അതേസമയം, രാജിയുടെ കാരണം എന്തെന്നതില്‍ അവ്യക്തത തുടരുകയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ