കാസർകോട്:
കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി വനം ഡിവിഷൻ ഓഫീസിന് മുന്നിൽ അവകാശസംരക്ഷണ സമരം നടത്തി. കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന അവകാശ സംരക്ഷണ സമരം
മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ജീവൻ പോലും പണയം വെച്ച് വനാന്തരങ്ങളിൽ ജോലി ചെയ്യുന്ന വനപാലകരുടെ ആവശ്യങ്ങൾ ന്യായമാണെന്നും അവ സാധിച്ചു കൊടുക്കുന്നതിന് സർക്കാറും വകുപ്പും സമയബന്ധിതമായി ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.വി സത്യൻ , സംസ്ഥാന കമ്മിറ്റി അംഗം എം. ചന്ദ്രൻ,ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. മധുസൂദനൻ , കെ. ധനഞ്ജയൻ , ബി വിനീത് കെ . രാജു, വി. വിനീത് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡൻ്റ് കെ എൻ രമേശൻ അധ്യക്ഷത വഹിച്ച ധർണ്ണാ സമരത്തിൽ ജില്ലാ സെക്രട്ടറി പി സി യശോദ സ്വാഗതവും ടി എം സിനി നന്ദിയും പറഞ്ഞു. ഡ്യൂട്ടി റസ്റ്റ് ഉത്തരവ് പുന:സ്ഥാപിക്കുക, നഷ്ടപ്പെട്ട ഇരുപത് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ തസ്തികകൾ പുന:സ്ഥാപിക്കുക, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പ്രമോഷൻ കാലതാമസം ഒഴിവാക്കുക, ഫോറസ്റ്റ് വാച്ചർമാരുടെ പേര് കാലാനുസൃതമായി പരിഷ്ക്കരിക്കുക എന്നീ ആവശ്യങ്ങളുന്നായിച്ചാണ് പ്രകടനവും അവകാശ സമരവും നടന്നത്. പ്രകടനത്തിന് ജില്ലാ പ്രസിഡൻ്റ് കെ എൻ രമേശൻ, ജില്ലാ സെക്രട്ടറി പി സി യശോദ ,ഒ സുരേന്ദ്രൻ, ജി സൗമ്യ എന്നിവർ നേതൃത്വം നൽകി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ