മുളിയാർ - ഡിഎഫ്ഒ കെ അഷറഫിന്റെയും, ഡെപ്യട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യന്റെയും( ആർ ആർ ട്ടി) നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ സർക്കാർ ഉത്തരവ് നമ്പർ 17/2025 പ്രകാരം മുളിയാർ പഞ്ചായത്തിലെ ആലനുക്കം മദ്രസ്സ പരിസരത്ത് നിലയുറപ്പിച്ച കാട്ടുപന്നിയെ സിനിയർ ഷൂട്ടർ ബി .അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലുള്ള പ്രത്യക ദൗത്യസംഘം ഇന്ന് പുലർച്ചെ വെടിവെച്ച് കൊന്നു. മദ്രസ്സ വിദ്യാർത്ഥികളെയും നാട്ടുകാരെയും സഞ്ചാരത്തിന് ഭീഷണിയായും സമീപ യിടങ്ങളിലെ കൃഷിക്കും ഭീഷണിയായി കാട്ട് പന്നി ശല്യം രൂക്ഷമായതിനാൽ പൊതു പ്രവർത്തകൻ ആലൂർടി.എ മഹ് മൂദ് ഹാജിയുടെ പരാതിയും നിലവിൽ ഉണ്ടായിരുന്നു. ഈ പ്രദേശത്ത് മുൻ കാലങ്ങളിൽ ഇരുചക്ര വാഹന യാത്രകാർക്കും , വിദ്യാർത്ഥികൾക്കും അക്രമത്തിൽ പരിക്ക് പറ്റിയിരുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, ആർ ആർട്ടി അംഗങ്ങൾ നാട്ടുകാരായ അബ്ദുല്ലകുഞ്ഞി മഞ്ഞ നടുക്കം, അബ്ദുൾ റഹിമാൻ ഹാജി, അബ്ദുൾ റഹിമാൻ കുശാൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്കരിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ