കാഞ്ഞങ്ങാട് : ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിലൂടെ ബിജെപിയുടെ ന്യൂനപക്ഷ നിലപാട് മനസ്സിലായി എന്നും ന്യൂനപക്ഷ സംരക്ഷണം ഇടതുപക്ഷത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ കേരള കോൺഗ്രസ് (എം) കാസർഗോഡ് ജില്ല നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ന്യൂനപക്ഷത്തെ ഇല്ലായ്മ ചെയ്യത് ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിന്റെ നടപടിയുടെ ഭാഗമാണെന്നുംആർഎസ്എസിന്റെ രഹസ്യ അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണെന്നും കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു ഇത് മതനിരപേക്ഷത തകർക്കുകയും മതേതരത്വത്തിന്റെ തകർച്ചയ്ക്ക് മൂല കാരണമാകുമെന്നും കേരള കോൺഗ്രസ് എം നേതൃത്വ സംഗമം യോഗം അഭിപ്രായപ്പെട്ടുകേരള കോൺഗ്രസ് (എം) നേതൃത്വ സംഗമം ജില്ലാ പ്രസിഡണ്ട് സജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു യോഗത്തിൽപൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ സ്റ്റീഫൻ ജോർജ് കാസർഗോഡ്ജില്ല കമ്മറ്റി നടത്തിഫണ്ട് സമാഹരണം തുക ഏറ്റുവാങ്ങി.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സജി കുറ്റിയാനിമറ്റം, കുര്യാക്കോസ് പ്ലാപ്പറമ്പിൽ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ജോയി മൈക്കിൾ ,പാർട്ടി ജില്ലാ സെക്രട്ടറിമാരായ ബിജു തുളശ്ശേരി ,ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷിനോജ് ചാക്കോ, സിജി കട്ടക്കയം. ബാബു നെടിയകാലായിൽ ജോസ് കാക്കകുട്ടുങ്കൽ നിയോജകമണ്ഡലം പ്രസിഡണ്ടു മാരായ ടിമ്മി എലിപ്പുലിക്കാട്ട്, ജോസ് ചെന്നിക്കാട്ട് കുന്നേൽ, ചെറിയാൻ മടുകാങ്കൽ കെ. എംചാക്കോ ,പുഷ്മ്മ ബേബി, ബേബി പന്തല്ലൂർ ടോമി ഈഴറാട്ട് എന്നിവർ സംസാരിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ