ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരെ എന്‍.പ്രശാന്ത് ഐഎഎസ് വീണ്ടും. ഹിയറിങിന്‍റെ ലൈവ് സ്ട്രീമിങും വിഡിയോ റെക്കോര്‍ഡിങും ചീഫ് സെക്രട്ടറി ആദ്യം സമ്മതിച്ചിരുന്നുവെന്നും പിന്നീട് പിന്‍മാറിയതാണെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പ്രശാന്ത് ആരോപിക്കുന്നു. ചീഫ് സെക്രട്ടറിയുടെ രണ്ട് നോട്ടിസുകള്‍ പങ്കുവച്ചാണ് പ്രശാന്തിന്‍റെ കുറിപ്പ്. വകുപ്പുതല നടപടിയുടെ ഭാഗമായ ഹിയറിങിന് ബുധനാഴ്ച ഹാജരാകണമെന്ന് പ്രശാന്തിന് നേരത്തെ ചീഫ് സെക്രട്ടറി നോട്ടിസ് നല്‍കിയിരുന്നു. ഈ ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്നും വിഡിയോ റെക്കോര്‍ഡ് ചെയ്യണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് തള്ളിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ