ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഓരോ നിയോജക മണ്ഡലത്തിലും ഡീ അഡിക്ഷൻ സെന്ററുകൾ ആരംഭിക്കണം : ചൈൽഡ് കെയർ &വെൽഫയർ ഓർഗനൈസേഷൻ

 



    കുട്ടികളിലെ ലഹരി ഉപയോഗം ജില്ലയിൽ കൂടിവരികയാണെന്നും, ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികൾക്ക് സൗജന്യ ചികിത്സയും കൗൺസിലിംങും നൽകി സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ ഡീ അഡിക്ഷൻ സെന്ററുകൾ ജില്ലയിൽ പ്രവർത്തിക്കുന്നില്ലെന്നും ഇത് പരിഹരിക്കാനായി ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും ഇത്തരം സെന്ററുകൾ ആരംഭിക്കണമെന്നും ചൈൽഡ് കെയർ & വെൽഫെയർ ഓർഗനൈസേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഇത്തരം ഡീ അഡിക്ഷൻ സെന്ററുകളിൽ കുട്ടികളിലെ ഫോൺ അഡിക്ഷൻ ഉൾപ്പടെ മാറ്റാനുള്ള കൗൺസിലിംഗ് സൗകര്യങ്ങളും ഒരുക്കണം. ജില്ലയിലെ സർക്കാർ ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ സർക്കാരിനുണ്ടാകുന്ന അമിത സാമ്പത്തിക ചിലവ് ഇല്ലാതാക്കാൻ പറ്റുമെന്നും സി.സി ഡബ്ലൂ.ഒ ഭാരവാഹികൾ അറിയിച്ചു.


 കാഞ്ഞങ്ങാട് എലൈറ്റ് ടൂറിസ്റ്റ് ഹോമിൽ വച്ച് നടന്ന ജില്ലാ കൺവെൻഷൻ ഹൊസ്ദുർഗ് എക്സ്സൈസ് സബ് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. സി.സി.ഡബ്ലൂ.ഒ സംസ്ഥാന കമ്മിറ്റി ചെയർമാൻ അനൂപ് കുമാർ തിരുവനന്തപുരം അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ ഭരണ സമിതി പ്രസിഡന്റ് സുനിൽ മളിക്കാൽ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ഭരണ സമിതി വൈസ് പ്രസിഡന്റ്‌ ഉമ്മർ പാഡലടുക്ക, സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ അഡ്വ. രമേശ്‌ ഭായ്, ബദറുദീൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി കൺവീനർ മുഹമ്മദ്‌ അനീഷ് തിരൂർ സ്വഗതവും, ദേശീയ ഭരണ സമിതി അംഗവും ജില്ലാ ഇൻചാർജുമായ ജയപ്രസാദ് നന്ദിയും അറിയിച്ചു.


ചൈൽഡ് കെയർ &വെൽഫയർ ഓർഗനൈസേഷൻ കാസറഗോഡ് ജില്ലാ ചെയർമാനായി ബി അഷറഫ് ബോവിക്കാനം, കൺവീനറായി സുരേഷ് കുമാർ മാസ്റ്റർ , ട്രഷററായി മനു മാത്യു എന്നിവരെ യോഗം തിരഞ്ഞെടുത്തു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.