ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാസറഗോഡ് വീണ്ടും വൻ മയക്കുമരുന്നു വേട്ട. കുമ്പളയിൽ എംഡിഎംഎ യുമായി 4 പേർ പോലീസ് പിടിയിൽ

  



കാസറഗോഡ് : 20.02.2025

കുമ്പള പോലീസിന്റെ വാഹന പരിശോധനക്കിടയിൽ സംശയാസ്പദമായി നിർത്തിയിട്ട കാറിൽ നിന്നും 21 .05 ഗ്രാം എം ഡി എം എ യുമായി 4 പേർ പിടിയിലായി .ഉപ്പള കോടിബയൽ സ്വദേശി ഇബ്രാഹിം സിദ്ദിഖ് (33 ) , കാസറഗോഡ് അടുക്കത്ത്ബയൽ സ്വദേശി മുഹമ്മദ് സാലി (49 ), മംഗൽപാടി സോങ്കാൽ സ്വദേശി മൂസ ഷഫീഖ് (30) , കാസറഗോഡ് അടുക്കത്ത്ബയൽ സ്വദേശി മുഹമ്മദ് സവാദ് (28 ) എന്നിവരാണ് പോലീസ് പിടിയിലായത് .

കൂടൽമാർക്കളയിലെ ചാവടിക്കട്ട എന്ന സ്ഥലത്തു സംശയാസ്പദമായി കാർ നിർത്തിയിട്ടത് ശ്രദ്ധയിൽ പെടുകയും പോലീസിനെ കണ്ട് പ്രതികൾ വാഹനവുമായി കടന്നു കളയാൻ ശ്രമിച്ചപ്പോൾ പോലീസ് വാഹനം കുറുകെ ഇട്ട് തടഞ്ഞു നിർത്തുകയും വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പോലീസ് സംഘം ശ്രമകരമായി 4 പേരെയും പിടികൂടുകയായിരുന്നു ,KL 14 AF 2230 നമ്പർ കാർ പരിശോധിച്ചതിൽ വാഹനത്തിൽ നിന്നും കവറുകകിൽ സൂക്ഷിച്ച നിലയിൽ 21.05 ഗ്രാം എം ഡി എം എ കണ്ടെത്തുകയുമായിരുന്നു.


കാസറഗോഡ് ഡിവൈഎസ്പി സുനിൽകുമാർ സികെ യുടെ മേൽനോട്ടത്തിൽ കുമ്പള സബ് ഇൻസ്‌പെക്ടർ ശ്രീജേഷ് കെ, എഎസ്ഐ മനോജ് ബി എൽ, SCPO ചന്ദ്രൻ, CPO ശരത്ത്, അജീഷ്, സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത് .

അടുത്ത കാലത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ കാസറഗോഡ് ജില്ല പോലീസ് "സേഫ് കാസറഗോഡ്" എന്ന പേരിൽ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണ്.


ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐപിഎസി ൻ്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ ചുമതലയുള്ള ഡിവൈഎസ്പി ഉത്തംദാസ് ൻ്റെ നേതൃത്വത്തിലുള്ള DANSAF ടീം അംഗങ്ങളാണ് ജില്ലയിലുടനീളം മയക്കുമരുന്ന് പിടികൂടാൻ നിരന്തരം പരിശോധനകൾ നടത്തി വരുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.