ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഉറൂസ്: മുഹിമ്മാത്ത് ഉത്തര, മധ്യ, ദക്ഷിണ മേഖല യാത്രകൾ പ്രയാണം തുടങ്ങി

 .  


കാസർകോട്: സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ പത്തൊൻമ്പതാമത് ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാന സമ്മേളനവും വിളംബരം ചെയ്തു സ്വാഗത സംഘത്തിന്റെ മൂന്ന് സന്ദേശ യാത്രകൾ പ്രയാണം തുടങ്ങി. ഉത്തര മേഖലാ യാത്ര മഞ്ചേശ്വരം ഹൊസങ്കടി സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ മഖാം പരിസരത്തു നിന്നും ജാഥാ നായകൻ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിക്ക് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈ പ്രസിഡന്റ് മൂസൽ മദനി തലക്കി പതാക കൈ മാറി. മധ്യ മേഖല തളങ്കര മാലിക്ദീനാർ മഖാം പരിസരത്തു നിന്നും ജാഥാ നായകരായ സയ്യിദ് അബ്ദുൽ കരീം അൽ ഹാദിക്കും, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫികും സയ്യിദ് മുത്തു കോയ തങ്ങൾ കണ്ണവം പതാക കൈ മാറി. ദേളി സഅദിയ്യയിൽ നൂറുൽ ഉലമ മഖാം പരിസരത്തുനിന്നും ആരംഭിച്ച ദക്ഷിണ മേഖലാ പ്രയാണത്തിന് തുടക്കം കുറിച്ച് ജാഥാ നായകൻ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിക്ക് സമസ്ത കർണാടക ജന സെക്രട്ടറി കെ പി ഹുസൈൻ സഅദി പതാക കൈ മാറി.

മഞ്ചേശ്വരത്ത് അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, മുഹമ്മദ് സഖാഫി തോക്കെ, സിദ്ധീഖ് കോളിയൂർ, നംഷാദ് ബേക്കൂർ, ഫാറൂഖ് പൊസോട്ട്, റഫീഖ് ലത്തീഫി, അശ്റഫ് സഖാഫി ഉളുവാർ, സുബൈർ ബാഡൂർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

കാസറകോട്ട് സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അബൂബക്കർ കാമിൽ സഖാഫി, സിറാജ് മൗലവി തളങ്കര, ശംസുദ്ധീൻ കോളിയാട്, ഹാരിസ് ഹിമമി സഖാഫി, അലി ഹിമമി സഖാഫി, അബ്ദുല്ല ഗുണാജെ, സഫ്‌വാൻ ഹിമമി ആദൂർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു, 

ദേളി സഅദിയ്യയിൽ നടന്ന ദക്ഷിണ മേഖല യാത്രയുടെ ഉത്ഘാടന പരിപാടിയിൽ സയ്യിദ് ഇസ്മായീൽ അൽ ഹാദി പ്രാർത്ഥന നടത്തി. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, കുട്ടശ്ശേരി അബ്ദുല്ല ബാഖവി,സയ്യിദ് ജഹ്ഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത്, അബ്ദുൽ കരീം സഅദി ഏണിയാടി, ഹസ്ബുല്ല തളങ്കര, അഷ്‌റഫ് കരിപ്പൊടി, ബഷീർ ഹിമമി പെരുമ്പള, ഖലീൽ മാക്കോട്, അബ്ദുൽ അസീസ് ഹിമമി ഗോസാഡ തുങ്ങിയവർ പ്രസംഗിച്ചു.

ഉത്തര മേഖല യാത്ര മഞ്ചേശ്വരം സോണിലെ 65 യുണിറ്റ് പര്യടനങ്ങൾക്ക് ശേഷം ബൊൾമാറിൽ സമാപിചു. മധ്യ മേഖല കാസർകോട് സോൺ പര്യടന ശേഷം കോട്ടക്കുന്നിലും, ദക്ഷിണ മേഖല ഉദുമ സോണിലെ പര്യടനത്തിന് ശേഷം ഏണിയാടിയിലും സമാപിച്ചു.

ഉത്തരമേഖല ഇന്ന് കുമ്പള സോണിലും മധ്യ മേഖല ബദിയടുക്കയിലും, ദക്ഷിണ മേഖല കാഞ്ഞങ്ങാട്ടും പര്യടനം നടത്തും.

സ്വീകരണ കേന്ദ്രങ്ങളിൽ റാലിയും പ്രഭാഷണങ്ങളും നടന്നു. യൂണിറ്റ് സമാഹരിച്ച് സമ്മേളന നിധി യാത്രയിൽ ഏറ്റു വാങ്ങി. മൂന്ന് ദിവസങ്ങളിൽ 450 കേന്ദ്രങ്ങളിലെ സ്വീകരണ ശേഷം മൂന്ന് യാത്രകളും രാത്രി സമാപിക്കും.  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.