ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അസംബ്ലി ഇലക്ഷന്‍ ദിവസത്തെ ആക്രമണം: മുസ്ലിം ലീഗ് നേതാക്കളെ വെറുതെ വിട്ടു

 

മഞ്ചേശ്വരം: 2016 നിയമസഭ ഇലക്ഷന്‍ ദിനം ഉപ്പള ബൂത്തില്‍ വെച്ചുണ്ടായ ആക്രമണ കേസിലെ മുഴുവന്‍ മുസ്ലിം ലീഗ് നേതാക്കളെയും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 2 കോടതി അബ്ദുല്‍ ബാസിത് തെളിവിന്റെ അഭാവത്തില്‍ വെറുതെ വിട്ടു. 2016 മേയ് 16 നിയമസഭ ഇലക്ഷന്‍ ദിവസമാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സി എച് കുഞ്ഞമ്പു വിന്റെ കൂടെ ഉപ്പള ബൂത്ത് സന്ദര്‍ശിച്ചു മടങ്ങവേ കൂടെയുണ്ടായിരുന്ന താജുദ്ധീനെ ബൂത്ത് പരിസരത്തു വെച്ചു മുസ്ലിം ലീഗ് നേതാക്കളായ ഗോള്‍ഡന്‍ റഹ്‌മാന്‍ , പി ബി മുജീബ് , മൊയ്ദീന്‍ കുഞ്ഞി , റിയാസ് , മൂസ , സുഹൈല്‍ എന്നിവര്‍ ചേര്‍ന്നു ആക്രമിച്ചുവെന്നും അദ്ദേഹത്തിന്റെ കാര്‍ തകര്‍ത്തു ഒരു ലക്ഷത്തിന്റെ കേടുപാടുകള്‍ ഉണ്ടാക്കി എന്നായിരുന്നു പരാതി .പ്രസ്തുത ഇലെക്ഷനില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി ബി അബ്ദുല്‍ റസാഖ് വിജയിക്കുകയും ചെയ്തു. ഉദുമ എം എല്‍ എ സി എച് കുഞ്ഞമ്പു സാക്ഷി ആയിട്ടുള്ള കേസില്‍ ആണ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗോള്‍ഡന്‍ റഹ്‌മാനടക്കമുള്ള മുസ്ലിം ലീഗ് നേതാക്കളെ വെറുതെ വിട്ടത്.രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ എല്‍ ഡി എഫ് നേതാക്കള്‍ കൊടുത്ത കള്ളകേസില്‍ നീതി ലഭിച്ചു എന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗോള്‍ഡന്‍ റഹ്‌മാന്‍ അഭിപ്രായപ്പെട്ടു.


പ്രതികള്‍ക്ക് വേണ്ടി പി എ എഫ് അസ്സോസിയേറ്റ്‌സില്‍ നിന്നും അഡ്വ പി എ ഫൈസല്‍ , അഡ്വ ഫാത്തിമത് സുഹ്‌റ മസാഫി, അഡ്വ ജാബിര്‍ അലി അബ്ദുല്‍ റഹ്‌മാന്‍ , , അഡ്വ ഹാഷിര്‍ അബ്ബാസ് , അഡ്വ മര്‍സൂക്ക് , അഡ്വ ഇസ്മത് തസ്‌നീം എന്നിവര്‍ ഹാജരായി .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.