ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ടെ'ന്ന് ചന്ദ്രിക; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം



പാലക്കാട് വോട്ടെടുപ്പിന് ഒരുദിവസം മാത്രം ശേഷിക്കെ പാണക്കാട് തങ്ങള്‍ക്കെതിരായ പിണറായിയുടെ വിമര്‍ശനത്തിന‌് ശക്തമായ തിരിച്ചടിയുമായി മുസ്‌ലിം ലീഗ്. പാണക്കാട് തങ്ങളെ പിണറായി വിജയന്‍ അളക്കേണ്ടെന്ന് ചന്ദ്രിക മുഖപ്രസംഗത്തില്‍ വ്യക്തമാക്കി. തങ്ങള്‍ക്കെതിരായ വിമര്‍ശനം മുഖ്യമന്ത്രിയുടെ വര്‍ഗീയ ബാന്ധവത്തിന്‍റെ ബഹിര്‍സ്ഫുരണമാണ്. തങ്ങളെ ലക്ഷ്യംവച്ച പിണറായി സംഘപരിവാറിന് കൈത്താങ്ങ് നല്‍കുകയാണെന്നും മുഖപ്രസംഗം ആരോപിച്ചു.



പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ടെന്ന് ചന്ദ്രിക മുഖപ്രസംഗം | Pinarayi Vijayan

പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ടെന്ന് ചന്ദ്രിക മുഖപ്രസംഗം... #KMShaji #pinarayivijayan

Play Video

തങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ നോക്കി നില്‍ക്കില്ലെന്ന് കെ.എം.ഷാജിയും തുറന്നടിച്ചു. പ്രസ്താവന നടത്തുന്നതില്‍ പാണക്കാട്ട് തങ്ങള്‍ക്ക് ചില പരിമിതികളുണ്ട്. അത് ദൗര്‍ബല്യമായി കാണരുതെന്നും ഷാജി മുന്നറിയിപ്പ് നല്‍കി. ചൊറി വന്നവനൊക്കെ മാന്താന്‍ പാണക്കാട്ടേയ്ക്ക് വരുന്ന രീതി നിര്‍ത്തണമെന്നും വിമര്‍ശനം കടുപ്പിച്ച  ഷാജി  പറ‍ഞ്ഞു. 


തങ്ങള്‍ക്കെതിരായ പരാമര്‍ശത്തിലൂടെ  മുഖ്യമന്ത്രിക്കുള്ളിലെ സംഘി പുറത്തുവന്നെന്നായിരുന്നു  രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം . കെ.സുരേന്ദ്രനും മുഖ്യമന്ത്രിക്കും ഒരേ പിആര്‍ ഏജന്‍സിയാണുള്ളത്.  സുരേന്ദ്രന് എഴുതിക്കൊടുത്ത പ്രസ്താവനയാണ് ഇന്നലെ  മുഖ്യമന്ത്രി വായിച്ചതെന്നും രാഹുല്‍ ആരോപിച്ചു. 


എന്നാല്‍ പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയ വിമര്‍ശമെന്ന് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചത്. ലീഗിനും യുഡിഎഫിനും ഇപ്പോള്‍ ബുദ്ധി ഉപദേശിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിയാണ്. അവര്‍ നിശ്ചയിക്കുന്ന വഴികളിലൂടെയാണ് ലീഗും യുഡിഎഫും പോകുന്നത്. ഇത് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതില്‍ തെറ്റെന്തെന്നും എം.ബി രാജേഷ് ചോദിച്ചു. പഴയെ തങ്ങളെ പോലെയല്ല പുതിയ തങ്ങള്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.