ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ദേശീയ അംഗീകാരം ലഭിച്ച കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തെ ഗ്രാമ പഞ്ചായത്തു ആദരിച്ചു

 



മാർപ്പനടുക്ക: ദേശീയ അംഗീകാരം നേടിയ കുബഡാജെ കുടുംബാരോഗ്യകേന്ദ്രത്തെ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.


അഗൽപാടി സ്ക്കൂളിൽ നിന്നും ആരംഭിച്ച റാലിയിൽ  

എം.എൽ എ, ജനപ്രതിതിധികൾ,ആശുപത്രി ജീവനക്കാർ,കുടുംബശീ,ആശാ,അംഗൻവാടി പ്രവർത്തകർ,ഹരിത സേന അംഗങ്ങൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,സന്നദ്ധ സംഘടനകൾ,വ്യാപാരികൾ,അദ്ധ്യാപകർ,നാട്ടുകാർ ,വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ സംബന്ധിച്ചു.

ബാൻ്റ് മേളത്തോടെയുള്ള റാലി ഗ്രാമ പഞ്ചായത്ത് പരിസരത്ത് സമാപിച്ചു.


അനുമോദന യോഗം എൻ എ നെല്ലിക്കുന്ന് എം.എൽ എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹമിദ് പൊസൊളിഗെ അദ്ധ്യക്ഷം വഹിച്ചു.


കുടുബരോഗ്യ കേന്ദ്രത്തിനുള്ള സ്നേഹോപഹാരം നൽകി മെഡിക്കൽ ഓഫീസർ ഡോ .സയ്യിദ് ഷുഹൈബ് തങ്ങളെ ആദരിച്ചു.


വൈസ് പ്രസിഡന്റ്‌ ശ്രീമതി എലിസ ബത്ത് ക്രാസ്റ്റ , വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശഅബ്ദുൽ റസാഖ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ ഖദീജ ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഞ്ജീവ് ഷെട്ടി, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി ഷൈലജ ഭട്ട് , ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നളിനി, ശ്രീമതി യെശോദ,വാർഡ് മെമ്പർ ഹരീഷ് ഗോസാട , രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ബി.ടി അബ്ദുല്ല കുഞ്ഞി , നാരായണൻ നമ്പ്യാർ, എന്നിവർ സംസാരിച്ചു, 


ജെ എച്ച് ഐ രാജേഷ് കെ നമ്പ്യാർ സ്വാഗതവും പഞ്ചായത്ത്‌ ടെക്നിക്കൽ അസിസ്റ്റന്റ് നവാസ് നന്ദിയും പറഞ്ഞു,..


പടം:1എൻ ക്യൂ എ എസ് അംഗീകാരം നേടിയ കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിനെ അനുമോദിക്കുന്നതിൻ്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് മാർപ്പനടുക്കയിൽ വെച്ച് നടത്തിയ റാലി.


പടം: 2 എൻ ക്യൂ എ എസ് അംഗീകാരം നേടിയ കുമ്പഡാജെ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: സയ്യദ് ഷുഹൈബ് തങ്ങളെ എൻ എ നെല്ലിക്കുന്ന് എം.എൽ എ ആദരിക്കുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.