ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മുകേഷിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍; രാജിക്കായി മുറവിളി; വെട്ടിലായി സര്‍ക്കാര്‍

 


രഞ്ജിത്തിന് പിന്നാലെ സര്‍ക്കാരിന് തലവേദനയായി മുകേഷ്. ടെസ് ജോസഫിന് പിന്നാലെ നടി മിനു മുനീര്‍കൂടി മുകേഷിനെതിരെ രംഗത്ത് വന്നതോടെ മുകേഷിന്‍റെ രാജിക്കായി മുറവിളി ഉയര്‍ന്നു തുടങ്ങി. അന്തസുണ്ടെങ്കില്‍ മുകേഷ് രാജിവെയ്ക്കണമെന്ന് സാറാ ജോസഫ്  ആവശ്യപ്പെട്ടു. മുകേഷ് രാജിവെയ്ക്കേണ്ടെന്ന നിലപാടില്‍ സിപിഎം നില്‍ക്കുമ്പോള്‍  മുകേഷിനെ പരസ്യമായി പിന്‍തുണയ്ക്കാന്‍ സിപിഐ തയാറായില്ല. മുകേഷിന്‍റെ  രാജിക്കായി ഇന്നും തെരുവുകളില്‍ പ്രതിഷധം നടക്കുകയാണ് .


സിദ്ദിഖിനും രഞ്ജിത്തിനും പിന്നാലെ മുകേഷ് പ്രതിക്കൂട്ടിലായതോടെ സിനിമ മേഖല മാത്രമല്ല സര്‍ക്കാരും വെട്ടിലായി. മുകേഷിനെതിരെ മുന്‍പ് ഉയര്‍ന്ന് ആരോപണത്തിന് പിന്നാലെ അതിക്രമം നടത്തിയെന്ന് മിനു മുനീറിന്‍റെ വെളിപ്പെടുലിന്‍റെ ഞെട്ടലിലാണ് സിപിഎം. മുന്‍കാലങ്ങളില്‍ എംഎല്‍.എമാര്‍ രാജിവെച്ചിട്ടില്ലെന്ന വരട്ടുതത്വവാദം പറഞ്ഞ് മുകേഷിനെ സംരക്ഷിക്കാനാണ് സിപിഎം ശ്രമം. മുകേഷ് പുറത്തേക്ക് പോകണമെന്ന് എഴുതുക്കാരി സാറാ ജോസഫ് തുറന്നടിച്ചു.


മുകേഷ് രാജിവെയ്ക്കേണ്ടതില്ലെന്ന് സിപിഎം നേതൃത്വം കരുതുമ്പോഴും ആരോപണം കടുത്താല്‍ പ്രതിസന്ധി ഗുരുതരമാവു. അതിനെ മുകേഷിനെതിരായ ആരോപണം രാഷ്ട്രീയം എന്ന് പറയാന്‍ സിപിഐ തയാറായില്ല. മുകേഷ് എം.എല്‍എ സ്ഥാനത്ത് തുടരണമോ എന്നതില്‍ ചര്‍ച്ചകള്‍ കൂടാതെ ഉത്തരം പറയാന്‍ കഴിയില്ലെന്ന് കഴിയില്ലെന്ന് ബിനോയ് വിശ്വം.


മുകേഷിനെതിരെ കൂടുതല്‍ ആരോപണം ഉയര്‍ന്നു വരാനുള്ള സാധ്യത  സിപിഎം കാണുന്നുണ്ട്. മുകേഷിന്‍റെ സമീപനത്തില്‍ സിപിഎ കൊല്ലം ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തിയുമുണ്ട്. മുകേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് ഇന്നും പ്രതിഷേധം. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്ക് യുവമോർച്ചയും, മഹിളാ കോൺഗ്രസ് പ്രവർത്തകരും മാർച്ച് നടത്തി. പൊലീസ് ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞു. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.