ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കെജ്‌രിവാളിന്റെ ജയില്‍വാസം നീളും ; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി



ജാമ്യം സ്റ്റേ ചെയ്ത ദില്ലി ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവിനെതിരായ ഹര്‍ജി സുപ്രീംകോടതി മറ്റന്നാള്‍ പരിഗണിക്കാനായി മാറ്റി. വിചാരണക്കോടതി നല്‍കിയ ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരായ ഹര്‍ജിയില്‍ അരവിന്ദ് കേജ്‌രിവാളിനായി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ഹാജരായി. ഇഡിക്കായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്.


ALSO READ: ഗാസ യുദ്ധം: ചര്‍ച്ചകള്‍ക്ക് ഇസ്രയേല്‍ പ്രതിരോധമന്ത്രി യുഎസില്‍


നാളെയോ മറ്റന്നാളോ ദില്ലി ഹൈക്കോടതി അന്തിമ ഉത്തരവിടാനിരിക്കുകയാണെന്ന് തുഷാര്‍ മേത്ത വാദിച്ചു. ഇതോടെ ഹൈക്കോടതി രണ്ട് ദിവസത്തിനകം അന്തിമ ഉത്തവിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്ന് ജസ്റ്റിസ് മനോജ് മിശ്ര ചോദിച്ചു. ഇപ്പോള്‍ മറ്റൊരു ഉത്തരവിടേണ്ട സാഹചര്യമുണ്ടോയെന്ന് സുപ്രീംകോടതി ആരാഞ്ഞു.


ALSO READ: കടുത്ത ചൂടിനെ തുടർന്ന് ഈ വർഷം 1301 ഹജ് തീർഥാടകർ മരിച്ചതായി സ്ഥിരീകരിച്ച് സൗദി; എല്ലാവരെയും മക്കയിൽ തന്നെ കബറടക്കി


വിചാരണക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ പരിഗണിക്കാതെ ഹൈക്കോടതി ഇഡിയുടെ അപ്പീലില്‍ സ്റ്റേ അനുവദിച്ചത് നീതി നിഷേധമെന്ന് സിങ്വിയും മറ്റൊരു അഭിഭാഷകന്‍ വിക്രം ചൗധരിയും അഭിപ്രായപ്പെട്ടു. അതേസമയം ദില്ലി ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശം നടത്തി. വിചാരണക്കോടതിയുടെ ജാമ്യ ഉത്തരവിന്റെ പൂര്‍ണരൂപം കാണുന്നതിന് മുന്‍പ് ദില്ലി ഹൈക്കോടതി അത് സ്റ്റേ ചെയ്തത് അസ്വഭാവികമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.