ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ 'ഒരു പ്രവാസിയുടെ മണൽ രേഖകൾ' പ്രകാശനം ചെയ്തു.



കാസർകോട് : ഗൾഫ് സ്വപ്നം കണ്ട ഒരു കൗമാരത്തിൽ നിന്ന് സ്വപ്നസാക്ഷാൽക്കാരം പോലെ കുവൈറ്റിലെത്തി ഇറാക്ക് അധിനിവേശം കാരണം വെറുംകൈയോടെ മടങ്ങേണ്ടി വന്ന ഈ പ്രവാസിയുടെ ജീവിതം, കഥ പോലെ വായിച്ചു പോകാവുന്നതാനെന്ന് കവി സി എം വിനയചന്ദ്രൻ മാഷ്. കുട്ടിയാനം മുഹമ്മദ്‌കുഞ്ഞിയുടെ 'ഒരു പ്രവാസിയുടെ മണൽരേഖകൾ', നഗരസഭ ചെയർമാൻ അബ്ബാസ് ബീഗത്തിന് നൽകി പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം. ഇടത്താവളമായിരുന്ന മുംബൈ എന്ന മഹാനഗരം കൂടി സമഗ്രമായി പഠിച്ചിതിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിനയ ചന്ദ്രൻ. . സംസ്കൃതി കാസർകോടും പു.ക.സ. ഏരിയ കമ്മിറ്റിയും സംയുക്തമായി, പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളിൽ സംഘടിപിച്ച പരിപാടിടയിൽ സിദ്ദീഖ് നദ്‌വി ചേറൂർ പുസ്തകം പരിചയപ്പെടുത്തി. ബാലകൃഷ്ണൻ ചെർക്കള അധ്യക്ഷത വഹിച്ചു. 


എ എസ് മുഹമ്മദ്‌കുഞ്ഞി സ്വാഗതം പറഞ്ഞു,. അമീർ പള്ളിയാൻ, പി . ദാമോദരൻ, നാരായണൻ പേരിയ, സി എൽ ഹമീദ്, വി ആർ സദാനന്ദൻ, അഷ്‌റഫലി ചേരങ്കൈ, രാഘവൻ ബെള്ളിപ്പാടി, പുഷ്പാകരൻ ബെണ്ടിച്ചാൽ, ബി കെ സുകുമാരൻ, എബി കുട്ടിയാനം, മുംതാസ് ടീച്ചർ, രവി ബന്തട്ക്ക,രവീന്ദ്രൻ പാടി തുടങ്ങിയവർ ആശംസകൾ നേർന്നു. ഗൃന്ഥകാരൻ കുട്ടിയാനം മുഹമ്മദ് കുഞ്ഞി മറുപടി പ്രസംഗം നടത്തി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.