ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാസര്‍ഗോഡ് മണ്ഡലത്തിലെ 1334 ബൂത്തുകളിലും ഇത്തവണ വെബ് കാസ്റ്റിങ്



കാസര്‍ഗോഡ് : കാസർഗോഡ് പാര്‍ലമെന്റ് മണ്ഡലത്തിലെ 1334 പോളിങ് സ്റ്റേഷനുകളിലും ഇത്തവണ വെബ് കാസ്റ്റിങ് നടപ്പിലാക്കുമെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖർ കലക്‌ട്രേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് സുഗമമായും നിക്ഷ്പക്ഷമായും നടത്തുന്നതിനായി 3280 സേനാംഗങ്ങളുടെ വന്‍ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ക്രമസമാധാന ചുമതല വഹിക്കുന്ന പി.ബിജോയിയും കളക്ടര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആര്‍പിഎഫിന്റെ മൂന്ന് കമ്പനിയും നാഗാ പോലീസിന്റെ മൂന്ന് കമ്പനിയും കര്‍ണാടക പോലീസിന്റെ മൂന്ന് കമ്പനിയും തെലുങ്കാന പോലീസിന്റെ മൂന്ന് കമ്പനിയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പോലീസ്, എക്‌സൈസ്, മോട്ടോര്‍ വെഹിക്കിള്‍ , ഫോറസ്റ്റ്, ഹോംഗാര്‍ഡ്, തുടങ്ങിയ സേനാ വിഭാഗങ്ങളും സുരക്ഷക്കായി നിയമിച്ചിട്ടുണ്ട്. 788 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിമയിച്ചിട്ടുണ്ട്. 10 ഡിവെഎസ്പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് സുരക്ഷക്കുള്ള ചുമതല നല്‍കിയിരിക്കുന്നത്. മൂന്ന് പോലീസ് സബ് ഡിവിഷുകളാണ് കാസര്‍ഗോഡ് ജില്ലയില്‍ ഉള്ളതെങ്കിലും തെരഞ്ഞടുപ്പ് സുരക്ഷയ്ക്കായി ഇത് എട്ട് പോലീസ് സബ് ഡിവിഷനുകളാക്കി മാറ്റിയിട്ടുണ്ട്. ഈ എട്ട് സബ് ഡിവിഷനുകളും ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തിക്കുക. പോലീസ് സ്റ്റേഷനുകളില്‍ നിലവിലുള്ള എച്ച്‌.എസ്.ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതലകള്‍ ഒന്നും നല്‍കിയിട്ടില്ല. പോലീസ് സ്റ്റേഷനുകളിലെ തിരഞ്ഞടുപ്പ് അല്ലാത്ത കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഇന്‍വെസ്റ്റിഷന്‍ ടീം തന്നെ തയ്യാറാക്കിയിട്ടുണ്ട്. പോളിങ് ദിവസങ്ങളിലെ മറ്റ് കേസുകളുടെ കാര്യങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടുപോകാനാണ് ഈ ക്രമീകരണം, സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെ ഇന്ന് രാവിലെ മുതല്‍ തന്നെ നിയോഗിച്ച്‌ തുടങ്ങും. ഓരോ പോലീസ് സ്റ്റേഷനുകളിലും രണ്ട് വീതം ലോ ആൻഡ് ഓര്‍ഡര്‍ പട്രോളിംഗ് ഉണ്ടായിരിക്കും. ഇത് കൂടാതെ ഓരോ പോലീസ് സ്റ്റേഷനുകളിലും നാല് വീതം ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ക്വിക്ക് റെസ്‌പോണ്‍സ് ടീമും ഉണ്ടായിരിക്കും. കൂടാതെ 60 ഗ്രൂപ്പ് പട്രോളിങ് സംഘത്തെയും നിയമിച്ചിട്ടുണ്ട്, ഇവര്‍ ഓരോ ബൂത്തിലും കറങ്ങിക്കൊണ്ടിരിക്കും. പുറത്തുനിന്ന് വരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരും ആയുധധാരികളായിരിക്കും. ഇതുകൂടാതെ സിഎആര്‍എഫ്‌ഇയുടെ ഒരു പ്ലാറ്റൂണ്‍ ആംഡ് പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ഡ്യൂട്ടിക്കായി ഉണ്ടാകും.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.