ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മുനമ്പം മുഹിയുദ്ധീൻ ജുമാ- മസ്ജിദ് ഗോൾഡൻ ജൂബിലി ഫെബ്രുവരി 29 മുതൽ മാർച്ച്‌ 3വരെ, ഒരുക്കങ്ങൾ പൂർത്തിയായി

 


ചട്ടഞ്ചാൽ: മുനമ്പം മുഹിയുദ്ധീൻ ജുമാ- മസ്ജിദ് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഫെബ്രുവരി 29 വ്യാഴാഴ്ച മഗിരിബ് നിസ്കാരത്തിനു ശേഷം സ്വലാത്ത് മജ്ലിസിന്നും അസ്മാഉൽ ബദ്രിയ മജിലിസിന്നും പ്രഗൽഭ പണ്ഡിതനും മുനമ്പം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടുമായ സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം നേതൃത്വം നൽകും. തുടർന്ന് മുനമ്പം ജുമാ മസ്ജിദ് ഖത്തീബ് അബൂ യാസീൻ സഅദി മതപ്രഭാഷണം ഉത്ഘാടനം ചെയ്യും. ഡോ. ഫാറൂഖ് നഈമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. മാർച്ച്‌ 1 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് പള്ളി നേർച്ചയ്ക്ക് കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി നേതൃത്വം നൽകും. വൈകുന്നേരം 6മണിക്ക് ബുർദ മജിലിസ്, ദഫ് മുട്ട്, ദഫ് കളി മത്സരങ്ങൾ നടത്തപ്പെടുന്നു. മാർച്ച് 2 ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് രിഫാഈ റാത്തീബ് നേർച്ചയ്ക്ക് സയ്യിദ് മുഹമ്മദ്‌ ഇർഫാൻ തങ്ങൾ നേതൃത്വം നൽകും. രാത്രി ഏഴുമണിക്ക് മുസ്തഫ സഖാഫി തെന്നല മുഖ്യ പ്രഭാഷണം നടത്തും.9മണിക്ക് മുഹിയുദ്ധീൻ റാത്തീബ് നേർച്ചയ്ക്ക് സയ്യിദ് മുക്താർ തങ്ങൾ കുമ്പോൽ നേതൃത്വം നൽകും. മാർച്ച് 3 ഞായറാഴ്ച രാവിലെ 9മണിമുതൽ പ്രഗൽഭ പണ്ഡിതന്മാരുടെ നേതൃത്വത്തിലുള്ള മൗലീദ് പാരായണവും ദിക്കർ ദുആ മജ്ലിസും, ഖബർ സിയാറത്ത് സംഗമവും 11 മണിക്ക് സമാപന സമ്മേളനവും നടത്തപ്പെടുന്നു. സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ കടലുണ്ടി, സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം, സയ്യിദ് കെപിഎസ് തങ്ങൾ ബേക്കൽ, സയ്യിദ് ത്വാഹ മുബഷിർ തങ്ങൾ തുടങ്ങിയ സാദാത്തുക്കളും, ഉലമാക്കളും, വിവിധ മഹല്ല് കമ്മിറ്റി ഖത്തീബുമാരും, പ്രഗൽഭ വ്യക്തികളും പങ്കെടുക്കും. ഉച്ചക്ക് 12 മണിക്ക് അന്നദാനത്തോടെ പരിപാടി സമാപിക്കുമെന്ന് മുനമ്പം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.