ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മഞ്ചേശ്വരത്തെ 90 കിലോ കഞ്ചാവ് കടത്ത് കേസ്; കഞ്ചാവ് എത്തിക്കാന്‍ പണം നല്‍കിയ 73 കാരന്‍ പിടിയില്‍



മഞ്ചേശ്വരം: 90 കിലോ കഞ്ചാവ് കാറില്‍ കടത്തിക്കൊണ്ടു വരാന്‍ സംഘത്തിന് പണം നല്‍കിയ ബന്തിയോട് സ്വദേശിയെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി. അജീഷും സംഘവും അറസ്റ്റ് ചെയ്തു. ബന്തിയോട് അടുക്ക ബൈതലയിലെ ഷേക്കാലി (73) ആണ് അറസ്റ്റിലായത്. മൂന്ന് മാസം മുമ്പ് പൈവളിഗെ ബായിക്കട്ടയില്‍ വെച്ച് സ്വിഫ്റ്റ് കാറില്‍ കടത്തികൊണ്ടുവന്ന 90 കിലോ കഞ്ചാവ് മഞ്ചേശ്വരം പൊലീസ് പിടികൂടിയിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേരില്‍ ഒരാളെ പിടികൂടുകയും ഒരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂര്‍ തേരേശ്ശേരി സ്വദേശി ബഷീറിനെയാണ് സംഭവ സ്ഥലത്ത് വെച്ച് പിടികൂടിയത്. ഓടി രക്ഷപ്പെട്ട ഒരു പ്രതിയെ പിന്നീട് പിടികൂടി. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ഷേക്കാലിയാണ് കഞ്ചാവ് എത്തിക്കാന്‍ പണം നല്‍കിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയത്. ഇതോടെ ഷേക്കാലിയെ അന്വേഷിച്ച് പൊലീസ് പല പ്രാവശ്യം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ വീട്ടിലെത്തിയതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധനക്ക് എത്തുകയും വീടിന് സമീപം വെച്ച് ഷേക്കാലിയെ പിടികൂടുകയുമായിരുന്നു. ഉപ്പള, മഞ്ചേശ്വരം, കാസര്‍കോട് ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന പ്രധാനികളാണ് ഷേക്കാലിയും മക്കളുമെന്ന് പൊലീസ് പറഞ്ഞു. ഷേക്കാലിയുടെ അഞ്ചുമക്കളില്‍ രണ്ടുപേര്‍ മയക്കുമരുന്ന് കേസില്‍ കര്‍ണാടകയില്‍ ജയിലിലാണ്. മറ്റൊരു മകന്‍ മലപ്പുറത്ത് കഞ്ചാവ് കടത്തിയ കേസില്‍ 12 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. മറ്റൊരു മകനെ മാസങ്ങള്‍ക്ക് മുമ്പ് കുമ്പള പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. ഒരു മകന്റെ ഭാര്യയെ കുമ്പള എക്‌സൈസ് സംഘം അടുക്കത്തെ വാടക വീട്ടില്‍ വെച്ച് അഞ്ച് കിലോ കഞ്ചാവുമായി രണ്ട് മാസം മുമ്പ് പിടികൂടിയത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.