ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഹണിട്രാപ്പില്‍ കുടുക്കി മാങ്ങാട് സ്വദേശിയുടെ 5 ലക്ഷം തട്ടി; യുവതിയടക്കം 7 പേര്‍ പിടിയില്‍

 


കാസര്‍കോട്: 59 കാരനില്‍ നിന്ന് പണം തട്ടിയ ഹണിട്രാപ്പ് സംഘം പിടിയില്‍. കാസര്‍കോട് സ്വദേശികളായ ലുബ്‌ന, ദില്‍ഷാദ്, സിദ്ദീഖ്, ഫൈസല്‍ ഉള്‍പ്പടെ ഏഴ് പേരെ മേല്‍പ്പറമ്പ് പൊലീസാണ് പിടികൂടിയത്. മംഗളൂരുവില്‍ എത്തിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് മാങ്ങാട് ബാര സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത്. വീണ്ടും ഭീഷണി തുടരുകയും കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ പരാതി നല്‍കുകയുമായിരുന്നു പരാതിക്കാരന്‍. ഈമാസം 23 നാണ് ലാപ് ടോപ് വാങ്ങിത്തരണമെന്നാവശ്യപ്പെട്ട് ലുബ്‌ന ബാര സ്വദേശിയെ സമീപിച്ചത്. 25 ന് ഉച്ചയ്ക്ക് മംഗളൂരുവിലെത്തിയ ഇരുവരും ഹോട്ടലില്‍ മുറിയെടുത്തിരുന്നു. തുടര്‍ന്ന് മുറിയിലെത്തിയ ആറംഗ സംഘം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. ഈ ദൃശ്യങ്ങള്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും പറഞ്ഞ് 5 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. മാനഹാനി ഭയന്ന് അക്കൗണ്ടിലുണ്ടായിരുന്ന 10,000 രൂപ ഗൂഗിള്‍ പേ വഴി യുവതിയുടെ അക്കൗണ്ടിലേക്ക് അയച്ചു. ബാക്കി തുക നാട്ടില്‍ വച്ചു തരാമെന്ന ഉറപ്പിന്‍മേല്‍ സംഘം ഗൃഹനാഥനെ വിട്ടയച്ചു. പിന്നീട് നാട്ടിലെത്തി 4,9000 രൂപയും നല്‍കി. അടുത്ത ദിവസവും കൂടുതല്‍ തുക ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് ബാര സ്വദേശി പൊലീസിനെ സമീപിച്ചത്. ഫോണ്‍ വഴിയാണ് 59 കാരന്‍ ലുബ്‌നയെ പരിചയപെട്ടത്. ആ സൗഹൃദ ബന്ധത്തിന്റെ പേരിലാണ് യുവതിക്ക് ലാപ്‌ടോപ് വാങ്ങിക്കൊടുക്കാന്‍ ഒരുങ്ങിയത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.