ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ബേക്കൽ ബീച്ച് ഫെസ്റ്റിന് പുത്തൻ ഉണർവേകി ചിത്രയുടെ വരവ് !

 


കഴിഞ്ഞ വർഷത്തെ ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ജന സാന്നിദ്യം കൊണ്ട് മഹാ ചരിത്രമായിരുന്നു.ആ ചരിത്ര വിജയം ഇക്കുറി തുടക്കത്തിൽ നേടി എടുക്കാൻ ബേക്കൽ ബീച്ച് ഫെസ്റ്റിന് സാധിക്കാത്തത് ഏറെ ആശങ്ക പടർത്തിയിരുന്നു.ആ രണ്ട് ദിനങ്ങളിൽ ജനങളുടെ ഒഴുക്ക് മന്ദഗതിയിലായിരുന്നു.കാസർഗോഡ് ജില്ലയിലെ തിരക്കേറിയ കല്യാണ സീസണുകൾ ആയിരിക്കാം ആദ്യ രണ്ട് ദിനങ്ങളിൽ ജനങ്ങളെ ഫെസ്റ്റിൽ നിന്നും അകറ്റിയത് എന്ന് ജനങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.കഴിഞ്ഞ വർഷത്തെ പാർക്കിങ് സൗകര്യമില്ലായ്മ കൊണ്ട് സംഘാടകർ ഏറെ വിമർശനം ഏറ്റിട്ടുണ്ട്‌.ഇക്കുറി പാർക്കിങ് സ്ഥല പരിമിതി സംഘാടകർ വർദ്ദിപ്പിച്ചിട്ടുണ്ട്.കൂടാതെ കുട്ടികൾക്കും ,സ്ത്രീകൾക്കും,മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാനുള്ള വിനോദങ്ങളും മറ്റു സംവിധാനങ്ങളും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിപുലീകരിച്ചിട്ടുണ്ട് .ടിക്കറ്റ് നിരക്ക് വർദ്ദിപ്പിച്ചത് ആദ്യ ദിനങ്ങളിൽ ജനങ്ങളെ ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ നിന്ന് അകറ്റി എന്നത് ഒരു യാഥാർഥ്യമാണ്.പിന്നീട് സംഘാടകർ തീരുമാനത്തിൽ മാറ്റം വരുത്തി 50 രൂപ നിരക്ക് ആക്കിയത് ജനങ്ങൾക്ക് ആശ്വാസകരമായിട്ടുണ്ട് .അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പ്രശസ്ത ഗായിക ചിത്രയുടെ പരിപാടിയിലെ ജനപങ്കാളിത്തം .മൂന്നു മണിക്കൂർ മുൻപ് തന്നെ ഫാമിലികൾ സീറ്റ് ഉറപ്പിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.ഇന്ന് നടക്കാൻ പോകുന്ന എം ജി ശ്രീകുമാറിന്റെ ഷോയും ജനങ്ങളെ ഫെസ്റ്റിലേക്ക് കൂടുതൽ ആകർശിപ്പിക്കുമെന്ന് ഉറപ്പാണ് .കൂടാതെ വരും ദിനങ്ങളിൽ പ്രശസ്ത കലാകാരന്മാർ ബീച്ച് ഫെസ്റ്റിൽ അണി നിരക്കുന്നതോടെ കാസര്കോടിന്റെ ഉത്‌സവം ചരിത്ര വിജയമായി മാറും എന്നതിൽ സംശയമില്ല..എല്ലാ വിധത്തിലും സംഘാടകർ കുറ്റമറ്റ രീതിയിലാണ് ഈ വർഷത്തെ ബേക്കൽ ബീച്ച് ഫെസ്റ്റ് ഒരുക്കിയിട്ടുള്ളത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.