ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രണ്ടാം വന്ദേ ഭാരത് മംഗളൂരുവിലേക്ക് സര്‍വീസ് നീട്ടുന്നു



കണ്ണൂര്‍: രണ്ടാം വന്ദേ ഭാരത് മംഗളൂരുവിലേക്ക് സര്‍വീസ് നീട്ടുന്നു. കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് (20631/20632) ആണ് ജനുവരി ആദ്യവാരംമുതല്‍ മംഗളൂരുവില്‍നിന്ന് പുറപ്പെടുക. കാസര്‍കോട്-മംഗളൂരു 46 കിലോമീറ്ററില്‍ ഉടന്‍ പരീക്ഷണ ഓട്ടം നടത്തും.


മംഗളൂരു-ഗോവ വന്ദേഭാരതിന്റെ ഉദ്ഘാടനത്തിനുശേഷമായിരിക്കും ഇത്. സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ വന്ദേഭാരത് രാവിലെ ഏഴിനാണ് കാസര്‍കോടുനിന്ന് ആരംഭിക്കുന്നത്. കാസര്‍കോടുനിന്ന് മംഗളൂരുവിലേക്ക് അരമണിക്കൂര്‍ മതി.

മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ 615 കിലോമീറ്ററാണ് വരുന്നത്. ഇന്ത്യയില്‍ പല വന്ദേഭാരതും ദിവസം 600 കിലോമീറ്ററിനുമുകളില്‍ യാത്രചെയ്യുന്നുണ്ട്. പിറ്റ് ലൈന്‍ സൗകര്യവും മംഗളൂരുവിലുണ്ട്.


കാസര്‍കോട്ടേക്ക് വന്ദേ ഭാരത് നീട്ടിയപ്പോള്‍ റെയില്‍വേക്കുമുന്നിലുണ്ടായിരുന്ന പ്രധാനവിഷയം സുരക്ഷയായിരുന്നു. യാര്‍ഡോ സൗകര്യം ഇവിടെയില്ല. താത്കാലിക സംവിധാനം ഒരുക്കിയാണ് വണ്ടിയില്‍ വെള്ളംനിറയ്ക്കുന്നത്. കോച്ച് ശുചീകരണം നടത്തുന്നത് മംഗളൂരുവില്‍നിന്നുള്ള മെക്കാനിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശുചീകരണത്തൊഴിലാളികളെ കാസര്‍കോട് എത്തിച്ചാണ്. യാത്രക്കാര്‍ക്കുള്ള വിശ്രമമുറിയിലായിരുന്നു ലോക്കോപൈലറ്റുമാരും ഉദ്യോഗസ്ഥരും രാത്രി വിശ്രമിച്ചിരുന്നത്. ഇതു പരാതിക്കിടയാക്കിയിരുന്നു. മംഗളൂരുവിലേക്ക് വന്ദേ ഭാരത് നീട്ടുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.


മംഗളൂരു-ഗോവ ഞായര്‍ മുതല്‍


മംഗളൂരു-ഗോവ-മംഗളൂരു-വന്ദേഭാരത് (20646/20645) ഞായറാഴ്ച ആദ്യസര്‍വീസ് തുടങ്ങും. ശനിയാഴ്ച രാവിലെ 11-ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ഓടും. രാവിലെ 8.30-ന് മംഗളൂരുവില്‍നിന്ന് പുറപ്പെടും. തൊക്കൂര്‍, ഉഡുപ്പി, കാര്‍വര്‍ എന്നിവയാണ് സ്റ്റോപ്പ്. ഉച്ചയ്ക്ക് 1.15-ന് ഗോവയിലെത്തും. വൈകീട്ട് 6.10-ന് ഗോവയില്‍നിന്ന് പുറപ്പെട്ട് രാത്രി 10.45-ന് മംഗളൂരുവില്‍ എത്തും. എട്ടു കോച്ചുകളാണുള്ളത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.