ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഉള്ളിയുടെയും സവാളയുടെയും വില കുതിയ്ക്കുന്നു



ന്യൂഡല്‍ഹി: നവരാത്രി ആഘോഷം കഴിഞ്ഞതോടെ രാജ്യത്ത് ഉള്ളിയുടെയും സവാളയുടെയും വില കുതിക്കുന്നു. ദീപാവലി അടുത്തെത്തിയതും വിലക്കയറ്റത്തിന് കാരണമായി. രാജ്യത്തെ പല നഗരങ്ങളിലും സവാളയ്ക്ക് വില കിലോയ്ക്ക് 80 രൂപ വരെയാണ്. നവരാത്രിക്ക് മുമ്പ് വില 20 രൂപ മുതല്‍ 40 രൂപ വരെയായിരുന്നു.


ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില. വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്ന് കച്ചവടക്കാര്‍ തന്നെ പറയുന്നു. ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ഇന്നലെ 70 രൂപയും, തൊട്ട് മുന്നിലത്തെ ദിവസം 60 രൂപയും, അതിനും ഒരു ദിവസം മുമ്പ് 40 രൂപയുമായിരുന്നുവെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് വരെ പരമാവധി 40 രൂപ ആയിരുന്നു ഉള്ളിയുടെ വില. വിപണിയിലെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിലേക്ക് നയിക്കുന്നതെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തല്‍.


രാജ്യ തലസ്ഥാനത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മഹാരാഷ്ട്രയും ബംഗളുരുവും ഉള്‍പ്പെടെയുള്ള സംസ്ഥാനത്തങ്ങളില്‍ 65 മുതല്‍ 70 വരെയായിരുന്നു ഇന്നലത്തെ വിലയെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. വില വര്‍ദ്ധിക്കുന്ന സംസ്ഥാനങ്ങളില്‍ ബഫര്‍ സ്റ്റോക്കില്‍ നിന്ന് ചില്ലറ - മൊത്ത വിപണികളില്‍ ഉള്ളി എത്തിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് പകുതി മുതല്‍ ഏതാണ്ട് 1.7 ലക്ഷം ടണ്‍ ബഫര്‍ സ്റ്റോക്ക് വിവിധ സംസ്ഥാനങ്ങളിലെ പല സ്ഥലങ്ങളിലായി എത്തിച്ചിരുന്നു. വില വര്‍ദ്ധനവ് നിരീക്ഷിച്ച് ഇത് കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നും ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ ഉണ്ടാവുമെന്നുമാണ് ഉപഭോക്തൃകാര്യ മന്ത്രാലയം സെക്രട്ടറി രോഹിത് കുമാര്‍ സിങ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.