ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇനി കാസര്‍കോട് നിന്ന് ബജ്‌പെ വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസുകള്‍; സൗകര്യമൊരുക്കുന്നത് കര്‍ണാടക ആര്‍ടിസി



മംഗളൂരു: കാസര്‍കോട് നിന്ന് ബജ്‌പെ വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്താന്‍ കര്‍ണാടക ആര്‍ടിസി പദ്ധതിയൊരുക്കുന്നു. ഭട്കല്‍, മണിപ്പാല്‍ എന്നിവിടങ്ങളില്‍ നിന്നും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസുകള്‍ ഓടിക്കും. നേരത്തെ, വോള്‍വോ ബസ് സര്‍വീസ് ആരംഭിച്ചെങ്കിലും അത് പിന്‍വലിച്ചിരുന്നു. ഈ റൂട്ടുകളില്‍ നാല് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തും. ഇതിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ല. രജിസ്‌ട്രേഷന്‍ മാത്രം മതി. എയര്‍ലൈന്‍ കമ്പനികള്‍ അവരുടെ വെബ്‌സൈറ്റില്‍ ഇലക്ട്രിക് ബസ് സമയത്തെക്കുറിച്ചുള്ള വിശദാംശങ്ങളും അറിയിക്കും. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി അധികൃതര്‍ എയര്‍ലൈന്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണ്.

കെഎസ്ആര്‍ടിസിയുടെ മംഗളൂരു ഡിവിഷനില്‍ 45 ഇലക്ട്രിക് ബസുകളാണ് പുതുതായി സര്‍വീസ് നടത്താന്‍ തയ്യാറായിരിക്കുന്നത്. അതില്‍ നാല് ബസുകള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഓടും. ധര്‍മ്മസ്ഥല, ഉഡുപ്പി, കാസര്‍കോട്, കുന്ദാപുര, ഭട്കല്‍ തുടങ്ങിയ റൂട്ടുകളിലൂടെ മറ്റുള്ള ബസുകള്‍ സര്‍വ്വീസ് നടത്തും. മംഗളൂരു, ഉഡുപ്പി, കുന്ദാപുര, ധര്‍മസ്ഥല എന്നിവിടങ്ങളില്‍ ഇവി ചാര്‍ജിംഗ് പോയിന്റുകള്‍ ലഭ്യമാക്കും. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ ഓടാന്‍ ബസുകള്‍ക്ക് കഴിയും, ഫുള്‍ ചാര്‍ജിംഗിന് ഏകദേശം നാല് മണിക്കൂര്‍ എടുക്കും. അതിനാല്‍ ദൂരെ സ്ഥലങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കാനാകില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. കൂടാതെ, മംഗളൂരുവിനും ബംഗളൂരുവിനുമിടയില്‍ പുതിയ ഡിസൈനിലുള്ള എട്ട് പല്ലക്കി ബസുകളും മംഗളൂരു ഡിവിഷനില്‍ ലഭിക്കും. എന്നാല്‍ പുതിയ എക്‌സ്പ്രസ് ബസുകളൊന്നും അനുവദിച്ചിട്ടില്ല. പുത്തൂര്‍ ഡിവിഷനില്‍ ഒമ്പത് പുതിയ ബസുകള്‍ അനവദിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.