ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പൊലീസുകാരെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ വാഹന മോഷ്‌ടാവ്‌ ചട്ടഞ്ചാലിലെ റംസാനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌

 


കാസർകോട്: മോഷ്‌ടിച്ച ടിപ്പർ ലോറി കയറ്റി പൊലീസുകാരെ കൊല്ലാൻ ശ്രമിച്ച കുപ്രസിദ്ധ വാഹന മോഷ്‌ടാവിനെതിരെ പൊലീസ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കി. ചട്ടഞ്ചാല്‍ തെക്കില്‍ നമ്പിടിപ്പള്ളം ഹൗസില്‍ മുഹമ്മദ്‌ റംസാൻ എന്ന റംസാ(25)നെതിരെയാണ്‌ ചീമേനി പൊലീസ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കിയത്‌. ഇയാള്‍ക്കെതിരെ കാസര്‍കോട്‌, കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക, ബേക്കല്‍, ഹൊസ്‌ദുര്‍ഗ്ഗ്‌, കണ്ണപുരം, വടകര തുടങ്ങിയ പൊലീസ്‌ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉള്ളതായി ലുക്ക്‌ ഔട്ട്‌ നോട്ടീസില്‍ പറയുന്നു.ഇക്കഴിഞ്ഞ മെയ്‌ 24ന്‌ ആണ്‌ ചീമേനി പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസിനാസ്‌പദമായ സംഭവം. വടകരയില്‍ നിന്നു മോഷണം പോയ ടിപ്പര്‍ ലോറിയുമായി ചീമേനി വഴി പോവുകയാണെന്നു വടകര സൈബര്‍ സെല്‍ അറിയിച്ചതനുസരിച്ചാണ്‌ ചീമേനി എസ്‌ ഐ പി വി രാമചന്ദ്രനും പൊലീസുകാരും റോഡില്‍ പരിശോധനയ്‌ക്കെത്തിയത്‌. ചീമേനി- ചെറുവത്തൂര്‍ റോഡരുകില്‍ കാത്തു നില്‍ക്കുകയായിരുന്നു പൊലീസ്‌ സംഘം. ഇതിനിടയില്‍ ടിപ്പര്‍ ലോറി എത്തി കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി. പൊലീസ്‌ പിന്തുടരുകയും നിടുമ്പ ചള്ളുവക്കോട്ട്‌ വച്ച്‌ ഓവര്‍ ടേക്ക്‌ ചെയ്‌ത്‌ പൊലീസ്‌ ജീപ്പ്‌ റോഡിനു കുറുകെയിട്ടു. ഇതിനിടയില്‍ പെട്ടെന്നു ഇടതു ഭാഗത്തേയ്‌ക്കു പിറകോട്ടെടുത്തു അമിത വേഗതയില്‍ പൊലീസ്‌ ജീപ്പില്‍ രണ്ടുതവണ ഇടിച്ചു. ഇതിനിടയില്‍ ഡോര്‍ ജാമായി എസ്‌ ഐ ജീപ്പിനകത്തു കുടുങ്ങി. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ റംസാന്‍ ഓടി രക്ഷപ്പെട്ടുവെന്നാണ്‌ പൊലീസ്‌ കേസ്‌. അതിനു ശേഷം റംസാന്‍ ഒളിവില്‍ പോകുകയായിരുന്നുവെന്നു പൊലീസ്‌ പറഞ്ഞു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.