ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കാസര്‍കോട് സ്വദേശിയായ പൊലിസ് ഉദ്യോഗസ്ഥന്‍ മംഗളൂരുവില്‍ മരിച്ചു

 


മംഗളൂരു: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കാസര്‍കോട് അടൂര്‍ സ്വദേശിയായ പൊലിസ് ഉദ്യോഗസ്ഥന്‍ മംഗളൂരുവില്‍ മരിച്ചു. മംഗളൂരു പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്ര അടൂര്‍ (49) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പ് അസുഖം ബാധിച്ച് കങ്കനാടി ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കരള്‍, കിഡ്നി സംബന്ധമായ രോഗങ്ങള്‍ ബാധിച്ച ചന്ദ്രയെ ചികില്‍സയ്ക്ക് ശേഷം പത്ത് ദിവസം മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തത്. വ്യാഴാഴ്ച വീണ്ടും പനി പിടിപെട്ടതിനെ തുടര്‍ന്ന് ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് എ.ജെ ആശുപത്രിയിലും ഐ.സി.യു ഇല്ലാതിരുന്നതിനാല്‍ ദേരള്‍ക്കാട്ടെ കെ.എസ്.ഹെഗ്ഡെ ആശുപത്രിയില്‍ എത്തിച്ചു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. 1996 ല്‍ കര്‍ണാടക പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ചേര്‍ന്ന അദ്ദേഹം ആദ്യം പനമ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് ജോലി തുടങ്ങിയത്. പിന്നീട് ഉള്ളാള്‍, കങ്കനാടി സ്റ്റേഷനുകളില്‍ ജോലി ചെയ്യുകയും ജില്ലാ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയില്‍ (ഡിസിഐബി) ചേരുകയും ചെയ്തു. ഐജിപി, എഡിജിപി തലത്തില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിരുന്നു. അയിത്ത പട്ടാളിയുടേയും ചോമുവിന്റെയും മകനാണ്. ഭാര്യ: ജ്യോതി. മക്കള്‍: ഭക്തകിരണ്‍, പ്രണവ്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.