ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കുമ്പളയിൽ പോലീസ് പിന്തുടർന്ന കാർ മറിഞ്ഞ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

 


കുമ്പള:

നാടിന്റെയും നാട്ടുകാരുടേയുമൊക്കെ പ്രാർത്ഥനകൾ വിഫലമാക്കി ഫർഹാസ്‌ മരണപ്പെട്ടു


മൂന്ന് ദിവസം മുൻപ് പോലീസ് പിന്തുടരുന്നതിനിടെ കാർ അപകടത്തിൽ പെട്ട് മംഗലാപുരത്തെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന പേരാൽ കണ്ണൂരിലെ പരേതനായ അബ്ദുല്ലയുടെ മകനും അംഗഡിമുഗർ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയുമായ ഫർഹാസ്‌ ‌ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്

വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് സിപിഎമ്മും ലീഗും നേരത്തെ ആവശ്യപ്പെട്ടിരുന്നു


സ്കൂൾ വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദികളായ പോലീസുകാർക്കെതിരെ കേസെടുക്കണം:യൂത്ത് കോൺഗ്രസ്


മഞ്ചേശ്വരം: വിദ്യാർഥിയുടെ മരണത്തിന് കാരണക്കാരായ പോലീസുകാർക്കെതിരെ സമഗ്രാന്വേഷണം ഉടൻ നടത്തി കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാർഥികൾ സഞ്ചരിച്ച കാർ അകാരണമായി പിന്തുടർന്നതാണ് അപകടത്തിന് കാരണമായത് .

      കണ്ണൂർ കുന്നിൽ സ്വദേശി പരേതനായ അബ്ദുല്ലയുടെ മകൻ പുത്തിഗെ അംഗടിമൊഗർ സ്‌കൂളിലെ +2 വിദ്യാർത്ഥി ഫർഹാസിന്റെ (17) മരണത്തിന് ഉത്തരവാദികളായ പോലീസുകാർക്കെതിരെ നടപടികൈക്കൊള്ളണമെന്നാണ് ആവശ്യം.


  പോലിസിനെ സസ്പെൻ്റ് ചെയ്യണം 

      -യൂനുസ് തളങ്കര


പൊലീസ് പിന്തുടർന്നു കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ കുറ്റക്കാരായ പോലീസ് ഓഫീസറെ സസ്പെന്റ് ചെയ്യണമെന്ന് പിഡിപി കാസറഗോഡ് ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര അവശ്യപ്പെട്ടു.

ഇത്തരം കുറ്റങ്ങൾ മന: പുർവ്വം ഉണ്ടാക്കുന്നതാണ്.

കാർ ഉടമയെ കസ്റ്റഡിയിൽ എടുക്കുവാൻ എത്രയോ മാർഗങ്ങൾ ഉണ്ടായിട്ടും 

പൊലീസ് പിന്തുടർന്ന് കാരണം മാണ്

കാർ മറിഞ്ഞത്. പോലീസ് പെറ്റിയടിച്ചാൽ തീരാവുന്ന ഈ വിഷയം ഇത്രയധികം വഷളാക്കിയത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.


എസ്.പി. ഓഫീസ് മാർച്ച് അടക്കമുള്ള സമരത്തിന് പി.ഡി.പി തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.