ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മന്ത്രി അഹ്‌മദ്‌ ദേവർകോവിലിന് എരിയപ്പാടി കാർഷിക ഗ്രാമത്തിൽ ഊഷ്മള സ്വീകരണം

 


ആലംപാടി: എരിയപ്പാടി മധുവാഹിനിപ്പുഴ സന്ദർശിക്കാനെത്തിയ മന്ത്രി അഹമദ് ദേവർ കോവിലിന് എരിയപ്പാടി ബദർ 

 ജമാഅത്ത് കമ്മിറ്റി ഊഷ്മളമായ സ്വികരണം നൽകി. എരിയപ്പാടി ചണ്ണന്തല മധുവാഹിനി പുഴയ്ക്ക് പാലം എന്ന നാട്ടുകാരുടെ ചിരകാല സ്വപ്നത്തിന് ഐ.എൻ.എൽ എരിയപ്പാടി ശാഖ കമ്മിറ്റി ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹ്‌മദ്‌ ദേവർകോവികിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ പി ഡബ്യു.ടി (pwd) പാലം വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും തുടർന്ന് മണ്ണ് പരിശോധന നടത്തുകയും പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാകുന്നതിന് വേണ്ടി ഡിസൈൻ വിഭാഗം ഉദ്യോഗസ്ഥർ ഏരിയപ്പാടി പാടി ചണ്ണന്തല മധുവാഹിനി പുഴ സന്ദർശിച്ചു അതിന്റെ തുടർനടപടികൾ നടന്നു കൊണ്ടിരിക്കുന്നു പാലം ആവശ്യമായ പ്രദേശം മന്ത്രി നേരിട്ട് സന്ദർശകണമെന്ന് ഐ•എൻ•എൽ എരിയപ്പാടി ശാഖ കമ്മിറ്റി ആവശ്യപെടുകയും അതിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശം മന്ത്രി സന്ദർശിക്കുകയും ചെയ്തു മന്ത്രിയുടെ സന്ദർശന സമയത്ത് ഇത് വരെ ഉള്ള കാര്യങ്ങൾ അവതാരിപ്പിക്കുന്നതിന് ഉദ്യോഗസ്ഥമ്മാർ അവിടെ എത്തിയിരുന്നു തുടർനടപടി വേഗത്തിൽ ആകാൻ വേണ്ടിയുള്ള നടപടി ശ്രമങ്ങൾ നടത്തുമെന്ന് മന്ത്രി നാട്ടുകാർക്ക് ഉറപ്പ് നൽകി. മന്ത്രിയുടെ വരവ് നാടിനു പുത്തൻ ഉണർവ് നൽകി, നാട്ടുകാരും, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ, സ്കൂൾ പിടിഎ കമ്മിറ്റി, ടീച്ചർമാർ, നൂറു കണക്കിന് നാട്ടുകാർ ചേർന്ന് ഉജ്ജ്വല സ്വീകരണമാണ് മന്ത്രിക്ക് നൽകിയത്. മാധുവാഹിനി പുഴയ്ക്ക് തെട്ടടുത്തുള്ള പാടി സ്കൂൾ മന്ത്രി സന്ദർശിച്ചു മാനേജ്മെന്റ് കമ്മിറ്റിയും, അദ്ധ്യാപകൻമാരും, വിദ്യാർത്ഥികളും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. സ്കൂൾ കുട്ടികൾക്ക് മന്ത്രിയുടെ സന്ദർശനം പുതിയ അനുഭവമായി മാറി മന്ത്രിയോടപ്പം ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, സെക്രട്ടറി ശാഫി സന്തോഷ് നഗർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാതൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജാസ്മിൻ കബീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സക്കീന അബ്ദുല്ല, വാർഡ് മെമ്പർ ഫരീദാ അബൂബക്കർ, വാർഡ് മെമ്പർ ഹരീഷ് പാടി, മെമ്പർ വേണു ,തൗസീഫ് പി.ബി ഹനീഫ വൈ.എ, സിദ്ദീഖ് ചെങ്കള ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ടി കെ മഹമൂദ്‌ ഹാജി, ജനറൽ സെക്രട്ടറി മുഹമ്മദ് കൊടക്, ട്രഷറർ കാദർ ഹാജി കെ.എ, ഹാഷിം സി.എം, ഹനീഫ എരിയപ്പാടി, കാദർ പി.എ, അബ്ദുറഹ്മാൻ ഖാസി,തൗസീഫ് പി.ബി, ഹമീദ് മിഹ്റാജ്, അമീർ ഖാസി, കാദർ ബാവ, ഇക്ബാൽ കേളങ്കയം, ഗപ്പു ആലംപാടി, അഹമ്മദ് മിഹ്റാജ്, അബ്ദുല്ല ഗോവ, അബ്ദുഖാദർ മിഹ്റാജ്, മാഹിൻ മേനത്ത്, മജീദ് എരുതുംകടവ്‌.സി വി കൃഷ്ണൻ, മുൻ മെമ്പർ ജയശ്രി സുരേഷ് പി.കെ, പി.വി കൃഷ്ണൻ, മാണികണ്ഠൻ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.