ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ രണ്ടാം ഘട്ട സൗജന്യ ഡയാലിസിസ്‌ മെഷീന്‍ സമര്‍പ്പണവും, അനിതാ ഷേഖിന്റെ മെഗാ മ്യൂസിക്കല്‍ ഇവന്റും ഇന്ന് വൈകുന്നേരം ടൗൺ ഹാളിൽ

 


കാസര്‍കോട്‌: ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബിന്റെ രണ്ടാം ഘട്ട സൗജന്യ ഡയാലിസിസ്‌ മെഷീനുകളുടെ സമര്‍പ്പണവും, രണ്ട്‌ വീടുകളുടെ താക്കോല്‍ദാനവും ഇന്ന് വൈകുന്നരം 6.30 ന്‌ കാസര്‍കോട്‌ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച്‌ നടക്കും.


കഴിഞ്ഞ രണ്ടര വര്‍ഷമായി ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാലിക്‌ ദീനാര്‍ ആശുപത്രിയുമായി സഹകരിച്ച്‌ സൗജന്യ ഡയാലിസിസ്‌ യൂണിറ്റ്‌ പ്രവര്‍ത്തിച്ചു വരികയാണ്‌. സമൂഹത്തില്‍ സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വൃക്ക രോഗികളെ കണ്ടെത്തി അവര്‍ക്ക്‌ തികച്ചും സൗജന്യമായാണ്‌ ഡയാലിസിസ്‌ ചെയ്‌തു നല്‍കുന്നത്‌. ദിനം പ്രതി വൃക്ക രോഗികള്‍ കൂടി വരുന്നതിനനുസരിച്ച്‌ കാസര്‍കോട്‌ ഡയാലിസിസ്‌ ചെയ്യാന്‍ സൗകര്യമില്ല. ഇത്തരം സാഹചര്യത്തിലാണ്‌ പുതുതായി രണ്ട്‌ മെഷീനുകള്‍ കൂടി സ്ഥാപിക്കുന്നത്‌.


എന്‍.എ നെല്ലിക്കുന്ന്‌ എം.എല്‍എ ഡയാലിസിസ്‌ മെഷീന്‍ സമര്‍പ്പണ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യും. ചടങ്ങില്‍ ചെങ്കള പഞ്ചായത്തിലും ഉദുമ പഞ്ചായത്തിലും നിര്‍മ്മിച്ചു നല്‍കുന്ന ഓരോ വീടുകളുടെ താക്കോല്‍ ദാന ംഅഡ്വ. സി.എച്ച്‌ കുഞ്ഞമ്പു എം.എല്‍.എ, എ.കെ എം.അഷ്‌റഫ്‌ എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍വ്വഹിക്കും. പാവപ്പെട്ട രോഗികള്‍ക്കുള്ള ധന സഹായവും വിതരണം ചെയ്യും.


സമൂഹത്തില്‍ മികച്ച സേവനം നടത്തുന്ന മഹത്‌വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ കരാര്‍ മേഖലയിലെ കാരണവരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ കെ. മൊയ്‌തീന്‍ കുട്ടി ഹാജിയെയും, ബിസിനസ്സ്‌ രംഗത്ത്‌ തിളങ്ങി നല്‍ക്കുന്നതോടൊപ്പം തന്നെ സമൂഹത്തിലെ അശരണരുടെ കണ്ണീരൊപ്പാന്‍ സദാ കര്‍മ്മ നിരതനായ വ്യക്തിത്വം അച്ചു നായന്‍മാര്‍മൂലയെയും ലയണ്‍സ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ നല്‍കി ആദരിക്കും.


തുടര്‍ന്ന്‌ പ്രശസ്‌ത പിന്നണി ഗായികയും, സംഗീത സംവിധായകയും, സൂഫി സംഗീതജ്ഞയുമായ അനിതാ ഷേഖിന്റെ നേതൃത്വത്തില്‍ നടക്കുന്ന റിംജിം സംഗീത സന്ധ്യയും അരങ്ങേറും.


2016ല്‍ നിലവില്‍ വന്ന ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ കഴിഞ്ഞ കാലയളവില്‍ നാല്‌ കോടിയിലധികം രൂപയുടെ സേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്‌ നടത്തിയിട്ടുള്ളത്‌. ഡയാലിസിസ്‌ യൂണിറ്റിന്‌ പുറമെ സൗജന്യ ആംബുലന്‍സ്‌ സര്‍വ്വീസും നലിവില്‍ സേവന രംഗത്തുണ്ട്‌. ഒരു പൈസ പോലും വാങ്ങാതെ തികച്ചും സൗജന്യമായാണ്‌ കഴിഞ്ഞ നാല്‌ വര്‍ഷമായി ആംബുലന്‍സ്‌ സര്‍വ്വീസ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഈ കാലയളവില്‍ തന്നെ പതിനാറോളം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയും ചെയ്‌തു.


രണ്ട്‌ പ്രളയക്കാലത്ത്‌ മാത്രം ആലുവയിലും പരിസര പ്രദേശങ്ങളിലും വയനാട്‌, കൂര്‍ഗ്‌ മേഖലയിലുമായി എഴുപത്തഞ്ച്‌ ലക്ഷത്തോളം രൂപയുടെ കാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്‌.


പത്ര സമ്മേളനത്തില്‍ ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ പ്രസിഡണ്ട്‌ എം.എം.നൗഷാദ്‌, സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന്‌, ട്രഷറര്‍ എം.എ സിദ്ദീഖ്‌, വൈസ്‌ പ്രസിഡണ്ട്‌ അഷ്‌റഫ്‌ ഐവ, ഇലക്‌ടഡ്‌ പ്രസിഡണ്ട്‌ ഷരിഫ്‌ കാപ്പില്‍, ജലീല്‍ മുഹമ്മദ്‌, മഹമൂദ്‌ ഇബ്രാഹിം, ഷിഹാബ്‌ തോരവളപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.