ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പിടിച്ച നായ്ക്കളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദയാവധം



തിരുവനന്തപുരം ; സംസ്ഥാനത്ത് ആക്രമണകാരികളായ തെരുവുനായ്ക്കളെ പിടികൂടാന്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ (സിആര്‍പിസി) 133ാം വകുപ്പു പ്രയോഗിച്ചിട്ടും ഇവയെ നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ ദയാവധത്തിനു വിധേയമാക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനില്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എബിസി) ചട്ടങ്ങളിലെ വ്യവസ്ഥ അനുസരിച്ചു മരുന്നു കുത്തിവച്ചാകും ദയാവധം.


ആക്രമണകാരികളായ തെരുവുനായ്ക്കളെക്കുറിച്ചു ജനങ്ങള്‍ സിആര്‍പിസി 133ാം വകുപ്പ് പ്രകാരം പരാതിപ്പെട്ടാല്‍ ആര്‍ഡിഒമാര്‍ക്കും കലക്ടര്‍മാര്‍ക്കും തീരുമാനമെടുക്കാമെന്നു തദ്ദേശ മന്ത്രി വ്യക്തമാക്കിയിരുന്നു. ഓരോ പ്രദേശത്തെയും നായ്ക്കളുടെ കാര്യത്തില്‍ പരാതികളുടെ അടിസ്ഥാനത്തില്‍ വെവ്വേറെ ഉത്തരവുകളും നടപടികളും വേണ്ടി വരും.


ആക്രമണകാരിയായ മൃഗത്തെ തടയാനും അല്ലെങ്കില്‍ നശിപ്പിക്കാനും കൂടി അധികാരം നല്‍കുന്നതാണ് 133ാം വകുപ്പ്. മൃഗത്തെ നശിപ്പിക്കുന്നത് എങ്ങനെയെന്നു 133ാം വകുപ്പില്‍ വ്യക്തമാക്കുന്നില്ല. അതിനാല്‍ ദയാവധം മാത്രമേ നിലവില്‍ പിന്തുടരാന്‍ സാധിക്കൂ എന്നാണു നിയമവൃത്തങ്ങളിലെ വിലയിരുത്തല്‍. അംഗീകൃത വെറ്ററിനറി ഓഫിസറാകും ദയാവധം നടത്തുക. ഇതു സംബന്ധിച്ച് നിര്‍ദേശങ്ങളൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.


ചികിത്സിച്ചു ഭേദമാക്കാനാവാത്ത രോഗങ്ങളോ മാരകമായ മുറിവുകളോ ഉള്ള നായ്ക്കളെ ദയാവധത്തിനു വിധേയമാക്കാനാണ് എബിസി ചട്ടങ്ങളില്‍ അനുവാദം. അതിനു തദ്ദേശ സ്ഥാപനത്തിന്റെ എബിസി നിരീക്ഷണ സമിതി ഇത്തരം അവസ്ഥ കണ്ടെത്തുകയും രോഗനിര്‍ണയം നടത്തുകയും വേണം. എന്നാല്‍, സിആര്‍പിസി 133ാം പ്രകാരമുള്ള ഉത്തരവായതിനാല്‍ സമിതിയുടെ അനുമതി വേണ്ടിവരില്ലെന്നാണു വിലയിരുത്തല്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.