ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മേൽപറമ്പിൽ നിന്നും ബൈക്ക് കവർന്നു രക്ഷപ്പെട്ട യുവാവ് മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

 





മേൽപറമ്പ കളനാട് കട്ടക്കാലിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ ബൈക്ക് മോഷ്ടിച്ച് കടന്ന തൃശൂർ സ്വദേശിയായ യുവാവിനെ മണിക്കൂറുകൾക്കകം പൊലീസ് പിന്തുടർന്ന് പിടികൂടി


കളനാട് ബേബി വില്ല ക്വാർട്ടേഴ്സിൽ താമസിച്ച് മാർബിൾ പണിയെടുക്കുന്ന മധ്യപ്രദേശ് സ്വദേശിയായ ബ്രജ്രരാജ് എന്നയാളുടെ KL 14 X 9522 നമ്പർ ഹീറോ മോട്ടോർ സൈക്കിൾ ആണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്


മധ്യപ്രദേശുകാരനായ ബ്രജരാജ് കട്ടക്കാൽ എന്നയാളുടെ പരാതിയിൽ മേല്പറമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തു വിവരം ഉടൻ തന്നെ വയർലെസ് മുഖാന്തിരം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ CCTV കൾ പരിശോധിച്ചതിൽ കളവ് ചെയ്ത ബൈക്ക് ഒരു ചെറുപ്പക്കാരൻ കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു പോകുന്നതായി വിവരം കിട്ടി


വിവരമറിഞ്ഞ ഉടൻ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായരുടെ നിർദ്ദേശപ്രകാരം പോലീസ് നടത്തിയ പരിശോധനയിൽ ബൈക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടതായി കണ്ടെത്തി. ഉടൻ തന്നെ കണ്ണൂർ കാസർഗോഡ് ഭാഗത്തെ റെയിൽവേ പോലീസിനെ വിവിരം അറിയിക്കുകയും കണ്ണൂരിൽ വെച്ച് സംശയിക്കുന്നയാ ളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു



മേല്പറമ്പ പോലീസ് സ്റ്റേഷനിലെത്തിച്ച് സി ഐ ടി ഉത്തംദാസ് എസ്ഐ ശരത് സോമൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി


തൃശൂർ സ്വദേശിയായ 

അശ്വിൻ 24 വയസ് പെരിഞ്ഞനം മോട്ടോർ മെക്കാനിക്ക് എന്നയാളാണ് അറസ്റ്റിലായത്


പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും


കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായർ ബേക്കൽ ഡിവൈഎസ്പി സുനിൽകുമാർ, മേല്പറമ്പ സിഐ ടി ഉത്തംദാസ് ബേക്കൽ സിഐ വിപിൻ യു പി എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ മാരായ ശരത് സോമൻ, സതീശൻ, അനുരൂപ്, പ്രദീഷ്കുമാർ, ജയരാജൻ ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാജു, നികേഷ്, അബൂബക്കർ, പ്രണവ് എന്നിവരും മേല്പറമ്പ ഹൊസ്ദുർഗ് ബേക്കൽ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരും ഒരുമിച്ച് നടത്തിയ ഓപ്പറേഷനിൽ ആണ് മണിക്കൂറുകൾക്കകം ബൈക്ക് മോഷ്ടാവിനെ പിന്തുടർന്ന് പിടികൂടാനായത്


പ്രതിയെ പോലീസ് കസ്റ്റഡിൽ വാങ്ങി കൂടുതലായി ചോദ്യം ചെയ്ത് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.