ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വൈദ്യുതി ചാർജ് ഇന്നു മുതൽ പത്തു പൈസ കൂടും



വൈദ്യുതി ഉപയോക്താക്കളിൽനിന്ന് ഇന്നു മുതൽ യൂണിറ്റിനു 19 പൈസ സർചാർജ് ഈടാക്കും. ഇന്നലെ വരെ യൂണിറ്റിന് 9 പൈസയായിരുന്നു സർചാർജ്. യൂണിറ്റിനു പരമാവധി 31 പൈസ വരെ സർചാർജ് ഈടാക്കാൻ അനുവദിച്ചിരുന്നതു 19 പൈസ ആയി കുറയ്ക്കാൻ റഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചു. നിലവിൽ രണ്ടു തരം സർചാർജ് ആണുള്ളത്. 3 മാസം കൂടുമ്പോൾ കണക്കുകൾ റഗുലേറ്ററി കമ്മിഷൻ പരിശോധിച്ച് അനുവദിക്കുന്നതാണ് ആദ്യത്തേത്. പുതിയ കേന്ദ്രചട്ടങ്ങൾ അനുസരിച്ചു ബോർഡിനു സ്വയം പിരിച്ചെടുക്കാവുന്നതാണു രണ്ടാമത്തെ സർചാർജ്.


ആദ്യത്തെ രീതിയിലുള്ള സർചാർജ് 9 പൈസ ആണ് ഇന്നലെ വരെ പിരിച്ചിരുന്നത്. ഇന്നു മുതൽ ഇതു പരമാവധി 21 പൈസ വരെ കൂട്ടാൻ ബോർഡിന് അവകാശമുണ്ടെന്നു റഗുലേറ്ററി കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇതു കൂടാതെ ബോർഡ‍ിനു സ്വമേധയാ പിരിച്ചെടുക്കാവുന്ന രണ്ടാമത്തെ ഇനം സർചാർജ് ഇന്നു മുതൽ 10 പൈസ കൂടി പിരിച്ചെടുക്കാൻ കമ്മിഷൻ അനുമതി നൽകിയിരുന്നു.


ഇതനുസരിച്ച് ഇന്നു മുതൽ മൊത്തം 31 പൈസ വരെ സർചാർജ് പിരിക്കാം. ഇത് ഉപയോക്താക്കൾക്കു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനാൽ ആദ്യത്തെ ഇനം സർചാർജ് 21 പൈസയ്ക്കു പകരം നിലവിലുള്ള 9 പൈസ തുടരാനാണു കമ്മിഷന്റെ തീരുമാനം. അങ്ങനെ വരുമ്പോൾ ബോർഡ് സ്വമേധയാ പിരിച്ചെടുക്കുന്ന സർചാർജ് കൂടി ചേർത്ത് 19 പൈസ ആകും. ഇന്നു മുതൽ പിരിക്കുന്ന 9 പൈസയുടെ കണക്ക് ഒക്ടോബറിൽ കമ്മിഷനു ബോർഡ് സമർപ്പിക്കണം. ശേഷിക്കുന്ന തുക എങ്ങനെ പിരിക്കണമെന്ന് അപ്പോൾ തീരുമാനിക്കും.


കഴിഞ്ഞ ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ വൈദ്യുതി വാങ്ങിയതിന് അധികം വന്ന ചെലവ് ആയി 30 പൈസയും ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ 14 പൈസയും വേണമെന്നാണു ബോർഡ് ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് 285.04 കോടി രൂപ പിരിക്കാൻ ബോർഡിന് അർഹത ഉണ്ടെന്നു കമ്മിഷൻ കണ്ടെത്തി.


വൈദ്യുതി നൽകുന്നതിൽ വീഴ്ച വരുത്തിയ ഒരു നിലയത്തിൽ നിന്നു ബോർഡ് 37 കോടി രൂപ പിഴ ഈടാക്കിയിരുന്നു. ഇതു കുറച്ചശേഷമുള്ള 248.04 കോടി ഈടാക്കുന്നതിനു യൂണിറ്റിന് 21 പൈസ വീതം പിരിക്കണം. ഇതാണു നിലവിലുള്ള 9 പൈസ തന്നെ തുടരാമെന്നു തീരുമാനിച്ചത്. അതും സ്വമേധയാ പിരിക്കുന്ന 10 പൈസയും ചേർത്ത് 19 പൈസ ആയിരിക്കും ഇന്നു മുതലുള്ള സർചാർജ്. 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡും മാസം 40 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്നവരുമായ ഗാർഹിക ഉപയോക്താക്കളെയും ഗ്രീൻ താരിഫ് നൽകുന്നവരെയും ബോർഡിന്റെ 10 പൈസയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.