ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മലയാള സിനിയിൽ ഒരു യു​ഗാന്ത്യം; പറഞ്ഞു തീരാത്ത കഥകളും ജീവൻ നൽകാത്ത കഥാപാത്രങ്ങളും ബാക്കിയാക്കി ഇന്നച്ചൻ മറഞ്ഞു



പൊട്ടിപ്പൊളിഞ്ഞ തീപ്പെട്ടിക്കമ്പനി മുതലാളിയില്‍ നിന്നും സിനിമാ നിർമാതാവിലേക്കും പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭയിലേക്കുമുള്ള ഒരു ഇരിങ്ങാലക്കുടക്കാരന്റെ യാത്രയുടെ പേരാണ് ഇന്നസെന്റ്. ചെറിയൊരു വേഷത്തിന് വേണ്ടി കോടമ്പാക്കത്ത് അലഞ്ഞുതിരിഞ്ഞ ഇന്നസെന്റ് താരസംഘടനയായ അമ്മയുടെ അമരക്കാരനായതും ചാലക്കുടിക്കാരുടെ എംപിയായതുമൊക്കെ അതിശയക്കഥ. ചിരിയുടെ തോരാമഴ പെയ്ത ഇന്നലെകള്‍ക്കൊടുക്കം ഇന്നസെന്റ് വിടപറയുമ്പോള്‍ ഒരു യുഗാന്ത്യം കൂടിയാണ് മലയാള സിനിമയില്‍ സംഭവിക്കുന്നത്.


ഒരു നാള്‍ വലിയൊരു നടനാകുമെന്ന് മുന്‍കൂട്ടി തീരുമാനിക്കപ്പട്ടതിനാലാകണം തെക്കേതല വറീതിന്റെയും മാര്‍ഗരറ്റിന്റേയും മകന്‍ ഇന്നസെന്റിന് എട്ടാം ക്ലാസില്‍ പഠിപ്പ് നിർത്തേണ്ടി വന്നതും ഏറ്റെടുത്ത കച്ചടവടങ്ങളെല്ലാം തകർന്നതും. തീപ്പെട്ടി കമ്പനിയും സിമെന്റ് ഏജന്‍സിയുമൊക്കെ പൊളിഞ്ഞപ്പോഴും ഉള്ളില്‍ അണയാതെ കിടന്ന സിനിമാ മോഹം തെളിഞ്ഞു കത്തിയത് 1972ല്‍ പുറത്തിറങ്ങിയ നൃത്ത ശാലയിലൂടെ  എണ്‍പതുകളുടെ ഒടുക്കവും തൊണ്ണൂറുകള്‍ മുഴുവനായും പിന്നീടിങ്ങോട്ടും ഇന്നസെന്റ് നിറഞ്ഞുകത്തിയ മലയാള സിനിമാ ചരിത്രം. സ്വാഭാവിക നർമവും ഹാസ്യവും തന്റേത് മാത്രമായ ശരീരഭാഷയും ചേഷ്ടകളും ഇന്നസെന്റിനെ ജനപ്രിയ ചിത്രങ്ങളുടെ അവിഭാജ്യഘടകമാക്കി.


നാടോടിക്കാറ്റിലെ ഡ്രൈവർ ബാലനും ഡോ. പശുപതിയിലെ മൃഗഡോക്ടറും റാംജി റാവ് സ്പീക്കിങ്ങിലെ മാന്നാർ മത്തായിയും കിലുക്കത്തിലെ കിട്ടുണ്ണിയും മണിച്ചിത്രത്താഴിലെ ഉണ്ണിത്താനും വിയറ്റ്നാം കോളനിയിലെ ജോസഫും കല്യാണരാമനിലെ പോഞ്ഞിക്കരയും മനസിനക്കരെയിലെ ചാക്കോ മാപ്ലയും തലമുറകളെ ചിരിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്തു. ദേവാസുരത്തിലെ വാര്യരും ചിന്താവിഷ്ടയായ ശ്യാമളയിലെ അച്യുതൻ നായരും മഴവില്‍ കാവടിയിലെ ശങ്കരൻകുട്ടി മേനോനും ഗജകേസരി യോഗത്തിലെ അയ്യപ്പന്‍ നായരുമുള്‍പ്പെടെ അഭിനയമുഹൂര്‍ത്തങ്ങളിലൂടെ അനശ്വരമാക്കിയ അച്ചന്‍ സീരിയസ് വേഷങ്ങള്‍ വേറെയും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.