കൊച്ചി: വാട്ടർ അതോറിറ്റി പൈപ്പ് മാറ്റാൻ എടുത്ത കുഴിയിൽ വീണ് അപകടത്തിൽപെട്ട യുവാവ് മരിച്ചു. ശ്യാമിൽ സുനിൽ ജേക്കബ്ബ് ആണ് മരിച്ചത്. ഈ മാസം രണ്ടാം തീയ്യതിയായിരുന്നു എറണാകുളം കങ്ങരപ്പടിയിൽ അപകടമുണ്ടായത്. അപകടത്തിൽപെട്ട് ശ്യാമിൽ ചികിത്സയിലായിരുന്നു.
ശ്യാമിലിന്റെ മരണത്തിനു പിന്നാലെ വാട്ടർ അതോറിറ്റിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തി. കുഴി കൃത്യമായ രീതിയിൽ മൂടിയിരുന്നില്ലെന്നും സമീപത്ത് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നില്ലെന്നും ബന്ധു പറഞ്ഞു.
അപകടമുണ്ടായതിനു തൊട്ടുപിന്നാലെയാണ് ബോർഡുകൾ സ്ഥാപിച്ചത്. അപകടം നടന്നതിനുശേഷം കുഴി പൂർണ്ണമായും അടച്ചു എന്നും ബന്ധു മാത്യു പറയുന്നു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ