ബദിയഡുക്ക:ദാറുൽ ഇഹ്സാൻ എജ്യുക്കേഷണൽ സെൻ്ററിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന തഹ്ഫീളുൽ ഖുർആൻ കോളേജിൻ്റെ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു. അഡ്മിനിസ്ട്രഷനും കോൺഫറൻസ് ഹാളും ഉൾപ്പെടുന്നതാണ് പുതിയ ബ്ലോക്ക്. രാവിലെ നടന്ന ചടങ്ങിൽ ദാറുൽ ഇഹ്സാൻ പ്രസിഡൻ്റ് സയ്യിദ് യു പി അലവിക്കായ തങ്ങൾ അൽ ജിഫ്രി,ജന.സെക്രട്ടറി സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ കണ്ണവം നേതൃത്വം നൽകി.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, ബഷീർ സഖാഫി കൊല്യം,റഫീഖ് സഅദി ദേലംപാടി, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, സിദ്ധീഖ് ഹനീഫി, മളി അബ്ദുല്ലക്കുഞ്ഞി ഹാജി, അബ്ദുൽ ഖാദിർ ഹാജി കൊല്യം, കെ.എച്. അബ്ദുല്ല മാസ്റ്റർ, അബൂബക്കർ സഅദി നെക്രാജ്, സീദ്ധീഖ് ഹനീഫി, കബീർ ഹിമമി സഖാഫി, മമ്മിഞ്ഞി ഹാജി, അബ്ദുല്ല സഅദി തുപ്പക്കൽ, ആബിദ് നഈമി, റിഷാദ് സഖാഫി വെളിയങ്കോട്, ജി എസ് അബ്ദുൽ ഖാദിർ സഅദി, ഇബ്റാഹീം സിദ്ദീഖി, ഹനീഫ് സഅദി സവണൂർ, ഹാഫിള് ലബീബ് കൊട്ടില, മുശൈദ് ഹിമമി, കെ എൻ. ഇബ്റാഹീം, വടകര മുഹമ്മദ് ഹാജി, ഹംസ വെജിറ്റബിൾ, സിദ്ധീഖ് പൂത്തപ്പലം, ഫൈസൽ നെല്ലിക്കട്ട, ഉമർ അന്നടുക്കം സംബന്ധിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ