ബോവിക്കാനം:മതേതര കാഴ്ചപ്പാടിലൂന്നിയ മുസ്ലിം ലീഗിൻ്റെ വികസന കാഴ്ചപ്പാടിനും വിശ്വാസ്യതക്കും നാൾക്കുനാൾ സ്വീകാര്യത ഏറിവരികയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി പറഞ്ഞു.രാഷ്ട്രീയ ലാഭത്തിന് നിലപാട് മാറ്റാത്ത പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്നും സിടി കൂട്ടിച്ചേർത്തു.
ഏഴരപതിറ്റാണ്ടിൻ്റെ അഭിമാനം എന്ന പ്രമേയവുമായി മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബോവിക്കാനത്ത് നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഉസ്മാൻ കാച്ചടി മുഖ്യ പ്രഭാഷണം നടത്തി.
ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ഇ. എ.ബക്കർ, ജനറൽ സെക്രട്ടറി എ.ബി. ഷാഫി,എം.കെ. അബ്ദുൾ റഹിമാൻ ഹാജി,ബി.എം.അഷ്റഫ്, ഷെരീഫ് കൊടവഞ്ചി,ബാതിഷ പൊവ്വൽ,സിദ്ധീഖ് ബോവിക്കാനം മൻസൂർ മല്ലത്ത്, ബി.എം.അബൂബക്കർ, ഖാദർ ആലൂർ,ഷെഫീഖ് മൈക്കുഴി,ബി.എം.ശംസീർ,എ.പി.ഹസൈനാർ,അബ്ബാസ് കൊളച്ചപ്, അബൂബക്കർ ചാപ്പ എ.മുഹമ്മദ് കുഞ്ഞി അലൂർ,ബിസ്മില്ല മുഹമ്മദ് കുഞ്ഞി, കെ മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ