ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നഴ്സിന്റെ മരണത്തിനിടയാക്കിയ 'മലപ്പുറം കുഴിമന്തി'ക്ക് ലൈസന്‍സില്ല; നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്പെന്‍ഷന്‍



കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവത്തില്‍ ലൈസന്‍സില്ലാത്ത ഹോട്ടലിന് പ്രവ‍ര്‍ത്താനാനുമതി നല്‍കിയ നഗരസഭാ സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തതു. ഹെൽത്ത് സൂപ്പർവൈസർ എം ആർ സാനുവിനെയാണ് സസ്പെൻഡ് ചെയ്തതത്.

ഹോട്ടൽ തുറന്ന് പ്രവർത്തിപ്പിച്ചത് ലൈസൻസില്ലാതെയാണ് ആരോഗ്യ വിഭാഗം പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ നവംബര്‍ 15നു ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടര്‍ന്നു നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ ഹോട്ടലിലെ ചെറിയ അടുക്കളയ്‌ക്കു പുറമേ, ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ്‌ റോഡിലാണു പ്രധാന അടുക്കള പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തിയിരുന്നു. ഇത്‌ അനുവദിക്കാനാവില്ലെന്നു വ്യക്‌തമാക്കിയ ഉദ്യോഗസ്‌ഥര്‍ പത്തു ദിവസത്തിനുള്ളില്‍ അടുക്കള ഒന്നിപ്പിക്കണമെന്നു കാട്ടി ഹോട്ടലിനു നോട്ടീസ്‌ നല്‍കി. ഇതിനൊപ്പം കണ്ടെത്തിയ മറ്റു പോരായ്‌മകള്‍ പരിഹരിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇതു പാലിക്കാതെ ഇവര്‍ വീണ്ടും ഹോട്ടല്‍ തുറന്നു. ഇതിന് ഒത്താശ ചെയ്ത നഗരസഭാ സൂപ്പർവൈസർ എം ആർ സാനുവിനെ സസ്പെൻഡ് ചെയ്യാൻ നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ നിർദ്ദേശം നൽകി.

ഹോട്ടൽ അടച്ചു പൂട്ടി അഞ്ചാം ദിനത്തിൽ ഹോട്ടൽ വൃത്തിയാക്കി തുറന്നു പ്രവർത്തിപ്പിക്കാൻ നഗരസഭ അനുമതി നൽകിയെങ്കിലും രണ്ടാമത് നടത്തിയ പരിശോധനയിൽ ഹോട്ടലിൻറെ അടുക്കള പ്രവർത്തിപ്പിക്കുന്നത് ലൈസൻസില്ലാതെയെന്ന് കണ്ടെത്തി. ഹോട്ടൽ തുറന്നതിന് വിശദീകരണം ചോദിച്ച നഗരസഭാ അധ്യക്ഷയ്ക്ക് മുന്നിൽ സൂപ്പർവൈസർ ആത്മഹത്യാ ഭീഷണി മുഴക്കിയതായി നഗരസഭാ അധ്യക്ഷ പറഞ്ഞു.

ഒരു മാസം മുൻപും ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ ഹോട്ടലിന് നോട്ടീസ് നല്‍കി. പക്ഷേ പിന്നീടും ഹോട്ടൽ വീണ്ടും പ്രവര്‍ത്തനം തുടരുകയായിരുന്നു. ഇതിന് പിന്നിൽ നഗരസഭാ ഉദ്യോഗസ്ഥർക്കുള്ള പങ്കാണ് ഇപ്പോൾ വ്യക്തമായത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.