മഹാലക്ഷ്മിപുരം: ആദ്ധ്യാത്മിക രംഗത്ത് പ്രശസ്തിയാർജിച്ച സംപൂജ്യ സ്വാമി ശ്രീ ഉദിത് ചൈതന്യജി മഹാലക്ഷ്മിപുരം ശ്രീ മഹിഷമർദ്ദിനി ക്ഷേത്രത്തിലെ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തിൻ്റെ ഭാഗമായി ജനുവരി 11 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് ക്ഷേത്ര ദർശനം നടത്തുന്നു. ബ്രഹ്മകലശ മഹോത്സവത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും മറ്റ് ക്ഷേത്ര ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും പ്രഭാഷണം നടത്ത്തും. ജനുവരി 22 മുതൽ 27 വരെയാണ് മഹാലഷ്മി പുരത്ത് അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവം അരങ്ങേറുന്നത്.
അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തിന് മുന്നോടിയായി കാലപ്പഴക്കം വന്ന ക്ഷേത്ര നടപ്പന്തൽ 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് നവീകരിച്ചു വരികയാണ്. ക്ഷേത്ര പടിപ്പുര ഗോപുരത്തിന്റെ വടക്ക് ഭാഗത്ത് ചെറിയ ഗോപുരത്തിന്റെ നിർമ്മാണം ചുറ്റമ്പലത്തിനകത്ത് കരിങ്കൽ പാകൽ, ഉത്സവ വെടിത്തറ എന്നിവ യുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
അഭീഷ്ട വരദായിനിയും അന്നപൂർണ്ണേശ്വരിയുമായ ശ്രീ മഹിഷമർദ്ദിനി ദേവി സന്നിധിയിൽ നടക്കുന്ന അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവം വൻവിജയ മാക്കുന്നതിനായി വിവിധങ്ങളായ താന്ത്രിക-കലാ-സാംസ്കാരിക പരിപാടി കൾക്ക് ആഘോഷകമ്മിറ്റി രൂപം നൽകിയിട്ടുണ്ട്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ