കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ കുടുംബത്തിന്റെ രക്ഷകനായി വന്ന് സി.കെ.ശ്രീധരൻ ചതിച്ചതായി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബങ്ങൾ. ഒരു മാസം മുൻപ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന മുൻ കെപിസിസി വൈസ് പ്രസിഡന്റ് സി.കെ.ശ്രീധരൻ പെരിയ കേസിൽ പ്രതികളായ 9 സിപിഎം പ്രവർത്തകർക്കു വേണ്ടി കോടതിയിൽ ഹാജരാകുന്നതു സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങൾ.
‘ഞങ്ങളുടെ രക്ഷകനായി വന്നു നിയമോപദേശം തന്നു ചതിക്കുകയായിരുന്നു സി.കെ.ശ്രീധരൻ എന്ന് ഇപ്പോഴാണ് അറിയുന്നത്. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയും പല തവണ വീട്ടിൽ വരികയും ചെയ്ത ശേഷം കേസുമായി ബന്ധപ്പെട്ട രേഖകൾ അദ്ദേഹം കൊണ്ടുപോയി. ഒരു മാസത്തോളം കുറ്റപത്രമടക്കം കയ്യിൽ വച്ച ശേഷമാണ് അതു കേസ് വാദിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടർക്കു കൈമാറിയത്. ഇപ്പോൾ പണം കിട്ടും എന്നായപ്പോൾ പ്രതികൾക്കു വേണ്ടി കേസ് വാദിക്കാനാണ് കോൺഗ്രസ് വിട്ട് അദ്ദേഹം സിപിഎമ്മിൽ ചേർന്നത്.
ഞങ്ങളുടെ മക്കൾക്കു വേണ്ടി കേസ് വാദിച്ചാൽ പണം കിട്ടില്ലെന്ന് അദ്ദേഹത്തിനറിയാം. എല്ലാ രേഖകളും ഞങ്ങളിൽ നിന്നു കൈക്കലാക്കിയ ശേഷം ഞങ്ങളെയും മക്കളെയും സി.കെ.ശ്രീധരൻ ഒറ്റി. ഇങ്ങനെ ഒരു ചതി ചെയ്യാമോ?’ കൊല്ലപ്പെട്ട ശരത്‌ലാലിന്റെ അച്ഛൻ സത്യനാരായണനും കൃപേഷിന്റെ അച്ഛൻ കൃഷ്ണനും ചോദിച്ചു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ