ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കേരളത്തില്‍ ബിജെപി കരകയറില്ല: സംസ്ഥാനത്ത് പാർട്ടിക്ക് ഒരു സാധ്യതയുമില്ലെന്ന് 67 ശതമാനം പേർ



2022 അവസാനിക്കാറാവുമ്പോള്‍ വിവിധ വിഷയങ്ങളില്‍ ചോദ്യം ഉയർത്തിക്കൊണ്ട് മാതൃഭൂമി ന്യൂസ് നടത്തിയ സർവ്വേയില്‍ ബി ജെ പിയുടെ സാധ്യതകള്‍ സംബന്ധിച്ച ചോദ്യവും ഉള്‍പ്പെടുത്തിയിരുന്നു. ബി ജെ പിക്ക് കേരളത്തില്‍ സാധ്യതയുണ്ടോ എന്നായിരുന്നു മാതൃഭൂമിയുടെ ചോദ്യം. സർവ്വേയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും ഇതിന് ഉത്തരമായി നല്‍കിയത് ബി ജെ പിക്ക് ഒരു സാധ്യതയും ഇല്ലെന്ന മറുപടിയായിരുന്നു നല്‍കിയത്
33 ശതമാനം പേർ മാത്രമാണ് കേരളത്തില്‍ ബി ജെ പിക്ക് സാധ്യതകളുണ്ടെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ മറുവശത്ത് 67 ശതമാനം പേർ ബി ജെപിക്ക് സാധ്യതയില്ലെന്ന നിലപാടുകാരായിരുന്നു. അതേസമയം, കെ റെയില്‍ കേരളത്തിന് വേണ്ടോയെന്ന് ചോദ്യത്തിന് സർക്കാറിന് ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിക്കുന്നില്ല എന്നുള്ളത് ശ്രദ്ധേയമാണ്. 42 ശതമാനം പേർ വേണമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ 58 ശതമാനമാണ് വേണ്ട എന്ന് അഭിപ്രായപ്പെട്ടത്


രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ എന്നുള്ളതും സർവ്വേയില്‍ ചോദ്യമായി വന്നിരുന്നു. 54 ശതമാനം പേർ യാത്ര ദേശീയതലത്തില് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 46 ശതമാനമാണ് ഗുണം ചെയ്യില്ലെന്ന് വിശ്വസിക്കുന്നവർ. അതേസമയം യുഡിഎഫ് നേതൃത്വത്തിലേക്ക് ശശി തരൂർ വരണോയെന്ന ചോദ്യത്തിന് വലിയ പിന്തുണയാണ് തിരുവനന്തപുരം എംപിക്ക് ലഭിക്കുന്നത്

സർവ്വേയില്‍ പങ്കെടുത്ത 68 ശതമാനം പേരും യു ഡി എഫ് നേതൃത്വത്തിലേക്ക് വരണമെന്ന് അഭിപ്രായപ്പെടുന്നവരാണ്. 32 ശതമാനം പേർ മാത്രമാണ് ഇതിന് വിരുദ്ധമായ അഭിപ്രായം പങ്കുവെച്ചിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം കെ സുധാകരനും വിഡി സതീശനും കീഴില്‍ മികച്ചതായോയെന്ന ചോദ്യത്തിന് 55 ശതമാനം പേരും ഇല്ലെന്നുള്ള മറുപടിയാണ് നല്‍കിയത്. 45 ശതമാനും മികച്ചതായി എന്ന് അഭിപ്രായപ്പെട്ടു.
അതേസമയം, കേരളത്തിലെ ഏറ്റവും ജനസമ്മിതിയുള്ള നേതാവ് ആര് എന്ന ചോദ്യത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നിട്ട് നിന്നു. സർവ്വേയില്‍ പങ്കെടുത്ത 48.5 ശതമാനം പേരാണ് പിണറായി വിജയനെ പിന്തുണച്ചിരുക്കുന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് എന്നതാണ് ശ്രദ്ധേയം. 17.07 ശതമാനത്തിന്റെ പിന്തുണയാണ് അദ്ദേഹത്തിനുള്ളത്. മൂന്നാമതുള്ളതും മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ വിഎസ് അച്യുതാനന്ദനാണ്. 8.55 ശതമാനം ആളുകള്‍ വിഎസ് ആണ് ഇപ്പോഴും ജനപ്രിയന്‍ എന്ന് അഭിപ്രായപ്പെടുന്നത് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.