ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജൂസ് കുടിച്ചതിന് പിന്നാലെ വിദ്യാർഥിയുടെ മരണം: 11 വർഷത്തിനുശേഷം സിബിഐ അന്വേഷണം


 കൊച്ചി : ബേക്കറിയിൽനിന്നു ജൂസ് കുടിച്ചതിനു പിന്നാലെ വിദ്യാർഥി മരിച്ചെന്ന കേസിൽ 11 വർഷത്തിനു ശേഷം സിബിഐ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവ്. കൊല്ലം വെട്ടിപ്പുഴ മേലേപ്പറമ്പിൽ വീട്ടിൽ സുധീന്ദ്രപ്രസാദിന്റെ മകനും ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയും ആയിരുന്ന റാണാ പ്രതാപ് സിങ്ങാണ് മരിച്ചത്. സിബിഐ കേസ് അന്വേഷിക്കേണ്ടതില്ലെന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ നിരവധി തവണ സംശയകരമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി തുടർച്ചയായി പരാതി സമർപ്പിച്ച സാഹചര്യത്തിലാണ് കോടതി സിബിഐ അന്വേഷണത്തിനു നിർദേശിച്ചത്. 2011 മാർച്ച് 26നാണ് കേസിനാസ്പദമായ സംഭവം. എസ്‌എസ്‌എൽസി പരീക്ഷയുടെ അവസാന ദിവസം സുഹൃത്തുക്കളുമായി കൊല്ലം പുനലൂരിലെ ബേക്കറിയിൽനിന്നു ജൂസ് കുടിച്ച് ഇറങ്ങിയ റാണാ പ്രതാപ്, വൈകിട്ട് നാലരയോടെ മരിക്കുകയായിരുന്നു. ഒപ്പം ജൂസ് കുടിച്ച സഹപാഠികൾക്ക് ആർക്കും കുഴപ്പം ഉണ്ടായില്ല.

എന്നാൽ പോസ്റ്റുമോർട്ടത്തിൽ റാണാ പ്രതാപിന്റെ ആമാശയത്തിൽ ഫോർമിക് ആസിഡിന്റെ അംശം കണ്ടെത്തി. പൊലീസ് അന്വേഷണത്തിൽ കുട്ടിയുടെ ശരീരത്തിൽ എങ്ങനെ ആസിഡ് അംശം എത്തിയെന്നു കണ്ടുപിടിക്കാൻ സാധിക്കാതെ വന്നതോടെയാണ് കുട്ടിയുടെ പിതാവ് സുധീന്ദ്ര പ്രസാദ് കോടതിയെ സമീപിച്ചത്. 2017 നവംബർ 20ന് എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിൽ അന്വേഷണത്തിനു കോടതി ഉത്തരവിട്ടിരുന്നു. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പ്രകാരം നരഹത്യ ആയേക്കാമെന്ന നിഗമനത്തിൽ എത്തിയെങ്കിലും ഉറപ്പിക്കാനായില്ല.

സഹപാഠികൾക്കു നേരെ അന്വേഷണം നീണ്ടെങ്കിലും തെളിവുകൾ കണ്ടെത്താനായില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സുധീന്ദ്ര പ്രസാദ് മരിച്ചതോടെ മറ്റൊരു മകൻ ഛത്രപതി ശിവജിയെ കേസിൽ കക്ഷി ചേർത്താണ് ഇപ്പോൾ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.