ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ലോക രോഗി സുരക്ഷാ ദിനത്തിൽ കുമ്പള സി.എച്ച് സിയിൽ പ്രതിജ്ഞ

 

കുമ്പള: ലോക രോഗി സുരക്ഷാ ദിനത്തിൽ കുമ്പള സി.എച്ച്.സി യിൽ ജീവനക്കാർ പ്രതിജ്ഞയെടുത്തു. മെഡിക്കൽ ഓഫീസർ ഡോ: ദിവാകര റൈ പ്രതിജ്ഞ ചൊല്ലികൊടുത്തു.  ആരോഗ്യ പരിരക്ഷ നൽകുന്ന സമയത്ത് രോഗികൾക്ക് സംഭവിക്കുന്ന അപകട സാധ്യതകൾ,പിഴവുകൾ ,മറ്റു പ്രശ്നങ്ങൾ എന്നിവ തടയുന്നതിനും,കുറയ്ക്കുന്നനിന്നും  ദിനം ആഹ്വാനം ചെയ്യുന്നു.  രോഗി പരിചരണത്തില പിഴവുകൾ കുറയ്ക്കുന്നതിനുള്ള വഴികൾ തിരിച്ചറിയുകയും നടപ്പിലാക്കുകയും ചെയ്യുക എന്നുള്ളതാണ് ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.  രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ജീവനക്കാരുടെ അറിവും കഴിവും മെച്ചപ്പെടുത്തും. രോഗികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും പരിചരണത്തിൽ  നില മെച്ചപ്പെടുത്താനും ജീവനക്കാർ തയ്യാറാണെന്നും പ്രതിജ്ഞയെടുത്തു.  ഹെൽത്ത് സൂപ്പർവൈസർ ബി അഷറഫ്,പി.എച്ച് എൻ കുഞ്ഞാമി ,നഴ്സിംഗ് ഓഫീസർമാരായ ജ്യോതി ബാലൻ , സജിത  വി ജെപിഎച്ച് എൻ ശാരദ എസ്, പി ആർ ഒ കീർത്തന എ, ജെഎച്ച് ഐ മാരായ ആദർശ് കെ,  തിരുമലെശ്വര, ഒ.എ പ്രജീഷ്, നഴ്സിംഗ് സ്റ്റുഡൻ്റ്സ് മാലിക്ക് ദീനാർ കോളേജ് എന്നിവർ പ്രതിജ്ഞയിൽ പങ്കെടുത്തു  ഫോട്ടോ: ലോക രോഗി സുരക്ഷാ ദിനത്തിൽ കുമ്പള സി.എച്ച് സി യിൽ മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകരറൈ പ്രതിജ്ഞ ചൊല്ലികൊടുക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.