ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാക്കി യൂണിഫോം പൊലീസിന് മാത്രമാക്കണം; മറ്റ് സേന വിഭാഗങ്ങളുടെ യൂണിഫോം മാറ്റണമെന്ന് DGP

 


തിരുവനന്തപുരം: കാക്കി യൂണിഫോം പൊലീസിന് മാത്രമാക്കണമെന്ന് ഡിജിപി. എഡിജിപിമാരുടെ യോഗത്തിലാണ് കാക്കി പൊലീസിന് മാത്രമാക്കി പരിമിതിപ്പെടുത്തണമെന്ന നിർദ്ദേശം ഉയർന്നത്. ഫയർഫോഴ്സ്, വനം, എക്സൈസ്, ജയിൽ എന്നീ സേന വിഭാഗങ്ങൾക്കും ഹെൽത്ത് ഇൻസ്പെകടർമാർ, സ്റ്റുഡ് പൊലീസ് കേഡറ്റ് അധ്യാപകർ എന്നിവരുടേയും കാക്കി യൂണിഫോം മാറ്റണമെന്നും സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് ആവശ്യപ്പെട്ടു.

പൊലീസിന്‍റെ കൂടാതെ എക്സൈസ്, വനം, മോട്ടോർ വാഹനവകുപ്പ്, ഫർഫോഴ്സ് എന്നീ സേന വിഭാഗങ്ങളും, സെക്യൂരിറ്റിക്കാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ, സ്റ്റുഡൻ്റ് പൊലീസ് അധ്യാപകർ എന്നിവരും കാക്കി ഉപയോഗിക്കുന്നുണ്ട്. യൂണിഫോം മാത്രമല്ല പൊലീസിന് സമാനമായ സ്ഥാന ചിഹ്നങ്ങളും ഉപയോഗിക്കുന്നതിനാൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു എന്നാണ് വിമർശനം.

കേരള പൊലീസ് ആക്ട് പ്രകാരം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥനല്ലാതെ മറ്റാർക്കും കാക്കി യൂണിഫോം ധരിക്കാൻ പാടില്ലെന്ന് നിർക്ഷർച്ചിരിക്കെയാണ് മറ്റ് സേന വിഭാഗങ്ങളും യൂണിഫോം ധരിക്കുന്നതെന്നായിരുന്നു വിമർശനം. ഇതേ കുറിച്ച് ബറ്റാലിയൻ എഡിജിപിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോ‍ർട്ടാണ് ഡിജിപി സർക്കാരിന് നൽകിയത്.

മോട്ടോർവാഹനവകുപ്പിലെയും എക്സൈസിലെയും ഉദ്യോഗസ്ഥരുടെ യൂണിഫോം പൊലീസിന് സമാനമല്ലാത്ത രീതിയിൽ പരിഷ്ക്കരിക്കണം. സെക്രൂരി ഉദ്യോഗസ്ഥർ, ഹോം ഗാർഡ്, മറ്റ് വകുപ്പുകളിൽ കാക്കി ഉപയോഗിക്കുന്നവതെല്ലാം പിൻവലിക്കണം. ഫയർഫോഴ്സും ജയിൽ വകുപ്പിനും, വനംവകുപ്പുമൊന്നും ക്രമസമാധാന ചുമതയിൽ ഉള്‍പ്പെടുത്താത്തിനാൽ മറ്റൊരു യൂണിഫോം നൽകണം. എന്നിങ്ങനെയാണ് ആവശ്യം. ആഭ്യന്തര വകുപ്പിന് നൽകിയിട്ടുള്ള ശുപാർ‍ശ നിയമവകുപ്പ് പരിശോധിച്ചുവരികയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.