ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തലയുയർത്തി മടക്കം; ചീഫ് ജസ്റ്റിസ് എൻ.വി.രമണ ഇന്ന് സുപ്രീംകോടതിയിൽ നിന്ന് പടിയിറങ്ങുന്നു

 


ദില്ലി: ചീഫ് ജസ്റ്റിസ് എൻ.വി.രമണ ഇന്ന് സുപ്രീംകോടതിയിൽ നിന്ന് പടിയിറങ്ങുന്നു. എണ്ണം പറഞ്ഞ നിരവധി കേസുകളിൽ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ്, സുപ്രീംകോടതിയിൽ നിന്ന് വിരമിക്കുന്നത് മറ്റൊരു ചരിത്രത്തിന് കൂടി തുടക്കം കുറിച്ചാണ്. വിരമിക്കൽ ദിനത്തിൽ സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായി, കോടതി നടപടികൾ തത്സമയം ജനങ്ങളിലേക്കെത്തും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടികളാണ് തത്സമയം പൊതുജനങ്ങളിലേക്കെത്തുന്നത്. 

കൊവിഡ് മഹാമാരിക്കാലത്ത് കോടതി നടപടികൾ മുന്നിൽ നിന്ന് നയിച്ച, ചരിത്രത്തിലാദ്യമായി ആദിവാസി വനിതാ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത ചീഫ് ജസ്റ്റിസ്. ഏറെ വിശേഷണങ്ങളുമായാണ് സിജെഎ സ്ഥാനത്ത് നിന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പടിയിറങ്ങുന്നത്. 2014ൽ ആണ് എൻ.വി.രമണ സുപ്രീംകോടതി ജഡ്‍ജിയാകുന്നത്. 2021 ഏപ്രിൽ 24ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തി. ജഡ്‍ജി എന്ന നിലയിൽ 174 വിധികളാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പുറപ്പെടുവിച്ചത്. അതിലേറെയും ക്രിമിനൽ കേസുകളിൽ. വിരമിക്കൽ ദിനത്തിൽ 5 കേസുകളിലാണ് അദ്ദേഹം വിധി പ്രസ്താവിക്കുക.

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന വിധിയാണ് അദ്ദേഹം പുറപ്പെടുവിച്ച വിധികളിൽ പ്രധാനം. രാജ്യദ്രോഹക്കുറ്റം പുനഃപരിശോധിക്കാൻ അദ്ദേഹം കേന്ദ്രത്തിന് നിർദേശം നൽകി. ലഖിംപൂർഖേരി കേസ്, ജമ്മു കശ്മീരിലെ ഇന്റർനെറ്റ് നിരോധനം നീക്കിയ വിധി, അരുണാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിന് പിരിച്ചുവിട്ട നടപടി റദ്ദാക്കിയ വിധി, പെഗസസ് പരാതികൾ അന്വേഷിക്കാൻ സമിതി, പ്രധാനമന്ത്രിയുടെ പഞ്ചാബിലെ സുരക്ഷാ വീഴ്ച പരിശോധിക്കാൻ സമിതി... തിളക്കമേറെയുണ്ട് എൻ.വി.രമണയുടെ വിധി ന്യായങ്ങൾക്ക്. 

ഇഡിയുടെ വിശാല അധികാരങ്ങൾ ശരിവച്ച ഉത്തരവ് പുനഃപരിശോധിക്കുമെന്ന ഉത്തരവ്, ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗ കേസിൽ പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന് നോട്ടീസ്...വിരമിക്കലിന്റെ തലേന്നും സജീവമാക്കിയ ശേഷമാണ് ചീഫ് ജസ്റ്റിസിന്റെ പടിയിറക്കം. സുപ്രീംകോടതി നടപടികൾ റിപ്പോർ‍ട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകർക്കായി പ്രത്യേക ആപ്പിന് തുടക്കമിട്ട അദ്ദേഹം, എന്നും ഊന്നൽ നൽകിയത് കോടതി നടപടികളിലെ ജനകീയതയ്ക്കാണ്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.