ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാധ്യമപ്രവര്‍ത്തകരുടെ ട്വീറ്റ് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ; ട്വിറ്റര്‍ റിപ്പോര്‍ട്ട് പുറത്ത്

 


ന്യൂദല്‍ഹി: അംഗീകൃത മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന് ട്വിറ്റര്‍. 2021 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.

അമേരിക്ക, ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളാണ് ഇത്തരത്തില്‍ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി എത്തിയതെന്നാണ് ട്വിറ്റര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

ലോകമെമ്പാടുമുള്ള അംഗീകൃത മാധ്യമപ്രവര്‍ത്തകരുടെ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് 326 തവണ നിയമപരമായ ആവശ്യം ലഭിച്ചതായി ട്വിറ്റര്‍ വ്യക്തമാക്കുന്നുണ്ട്. 349 അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങള്‍ക്കെതിരെയാണ് നടപടി വന്നിരിക്കുന്നത്. 2021ലെ ആദ്യപകുതിയില്‍ തന്നെ ഈ കാര്യത്തില്‍ 103 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യ സമാന ആവശ്യവുമായി 114 തവണയാണ് ട്വിറ്ററിനെ സമീപിച്ചിരിക്കുന്നത്. തുര്‍ക്കി 78, റഷ്യ 55, പാകിസ്ഥാന്‍ 48 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

2021 ജനുവരി-ജൂണ്‍ മാസങ്ങളിലും ഇന്ത്യ ഈ പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.

2021 ആദ്യപകുതിയില്‍ ആഗോളതലത്തില്‍ ട്വിറ്ററിന് ലഭിച്ചത് മൊത്തം 231 ആവശ്യങ്ങളാണ്. ഇതില്‍ 89 എണ്ണവും ഉന്നയിച്ചത് ഇന്ത്യയാണ്.

പ്രായപൂര്‍ത്തിയാകാത്തവരുമായി ബന്ധപ്പെട്ട സ്വകാര്യത പ്രശ്നങ്ങളുടെ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ഇന്ത്യയിലെ ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ നിന്ന് നിയമപരമായ ആവശ്യം ലഭിച്ചിരുന്നുവെന്നും ട്വിറ്റര്‍ വ്യക്തമാക്കുന്നുണ്ട്.

യു.എസിന് ശേഷം ഇന്ത്യയില്‍ നിന്നാണ് ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നതിനായി ഏറ്റവും കൂടുതല്‍ തവണ സര്‍ക്കാര്‍ നിയമ അഭ്യര്‍ത്ഥനകള്‍ ലഭിച്ചതെന്നും ട്വിറ്റര്‍ പറയുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.