ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പാര്‍ഥ ചാറ്റര്‍ജിക്ക് പിന്നാലെ ബി.ജെ.പിയില്‍ നിന്നും ടി.എം.സിയിലെത്തിയ എം.എല്‍.എയ്ക്ക് ഇ.ഡി നോട്ടീസ്

 


ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാര്‍ഥ ചാറ്റര്‍ജിക്കെതിരായ ഇ.ഡി അന്വേഷണത്തിന് പിന്നാലെ വീണ്ടും വിവാദത്തിലായി ടി.എം.സി. ബി.ജെ.പിയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയ എം.എല്‍.എ കൃഷ്ണ കല്യാണിക്ക് എതിരെയാണ് ഇ.ഡിയുടെ പുതിയ നടപടി.

കൃഷ്ണ കല്യാണിയുടെ സോള്‍വെക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും കൊല്‍ക്കത്തയിലെ രണ്ട് ടെലിവിഷന്‍ ചാനലുകളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി സംബന്ധിച്ച സംശയങ്ങളെത്തുടര്‍ന്നാണ് നോട്ടീസെന്ന് ഇ.ഡി വ്യക്തമാക്കി.

2018 മുതല്‍ 2022 വരെയുള്ള കാലയളവിലെ കൊല്‍ക്കത്ത ടെലിവിഷന്‍, റോസ് ടി.വി തുടങ്ങിയ ചാനലുകളിലെ പരസ്യങ്ങളുമായി ബന്ധപ്പെട്ട് നടന്ന എല്ലാ രേഖകളും സമര്‍പ്പിക്കാനും ഇ.ഡി നിര്‍ദേശിച്ചിട്ടുണ്ട്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായാണ് കല്യാണി മത്സരിച്ചത്. വിജയിച്ച ശേഷം നിയമസഭയിലെത്തിയ കല്യാണി രാജിവെക്കാതെ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറുകയായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് കല്യാണി.

2002ലാണ് കല്യാണി സോള്‍വെക്സ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്. ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് സോള്‍വെക്‌സ്.

പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിവാദത്തിലായിരിക്കെയാണ് ടി.എം.സി എം.എല്‍.എക്കെതിരെയും ഇ.ഡിയുടെ നോട്ടീസ് വന്നിരിക്കുന്നത്. പശ്ചിമ ബംഗാള്‍ മുന്‍ വിദ്യഭ്യാസ മന്ത്രിയായിരുന്ന പാര്‍ഥ ചാറ്റര്‍ജിയേയും അവരുടെ അനുയായിയായ അര്‍പിത മുഖര്‍ജിയേയും ഇ.ഡി ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഇതിന് ശേഷമാണ് ഇവരുടെ വീട്ടില്‍ നിന്നും 20 കോടിയോളം രൂപ ഇ.ഡി പിടിച്ചെടുത്തത്. ആഗസ്റ്റ് മൂന്ന് വരെ ഇരുവരേയും കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിയായിരുന്നു പാര്‍ഥ ചാറ്റര്‍ജി. വിദ്യാഭ്യാസ മന്ത്രിയായിരിക്കേ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരേയും ജീവനക്കാരേയും നിയമിച്ചതില്‍ അഴിമതി നടത്തിയെന്നാണ് ചാറ്റര്‍ജിക്കെതിരെയുള്ള കേസ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശനിയാഴ്ചയാണ് ചാറ്റര്‍ജിയെ എന്‍ഫോഴസ്്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.