ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഗ്യാന്‍വാപി വിഷയത്തില്‍ വാരണാസി കോടതി വിഭജന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നു: ജമിയത്ത് ഉലമ-ഇ-ഹിന്ദ്

 


ന്യൂദല്‍ഹി: ഗ്യാന്‍വാപി വിഷയത്തില്‍ വാരണാസി സിവില്‍ കോടതി വിഭജന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നുവെന്ന് ജമിയത്ത് ഉലമ-ഇ-ഹിന്ദ്.

വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാജ്യത്തിന്റെ സമാധാനത്തിനും അഖണ്ഡതയ്ക്കും ഭംഗം വരുത്തുമെന്നും ജമിയത്ത് ഉലമ-ഇ-ഹിന്ദ് പറഞ്ഞു.

‘1947 ആഗസ്ത് 15-ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങള്‍ അതേപടി നിലനില്‍ക്കുമെന്ന് അനുശാസിക്കുന്ന ആരാധനാ നിയമത്തെ വാരാണസി സിവില്‍ കോടതി അവഗണിച്ചു. ബാബരി മസ്ജിദ് സംബന്ധിച്ച സുപ്രീംകോടതിയുടെ വിധിയും അവര്‍ പാടേ അവഗണിച്ചു,’ ജമിയത്ത് ആരോപിച്ചു.

അയോദ്ധ്യാ പ്രശ്‌നം ഇതിനകം തന്നെ രാജ്യത്തിന്റെ സാമൂഹിക സൗഹാര്‍ദത്തെയും സമാധാനപരമായ സാമുദായിക ഘടനയെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ഈ സംഘര്‍ഷങ്ങള്‍ കൂടുതല്‍ ഏറ്റുമുട്ടലിനും ഭൂരിപക്ഷ ആധിപത്യത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിനും വഴിവെച്ചുവെന്നും ജമിയത്ത് പ്രമേയത്തില്‍ വ്യക്തമാക്കി.

‘പഴയ വിവാദങ്ങള്‍ സജീവമായി നിലനിര്‍ത്തുന്നതും ചരിത്രപരമായ തെറ്റുകള്‍ എന്ന് വിളിക്കപ്പെടുന്നവ തിരുത്താന്‍ ശ്രമിക്കുന്നതും രാജ്യത്തിന് അപമാനമാണ്.

ബാബരി മസ്ജിദിനെക്കുറിച്ചുള്ള വിധിയില്‍ സുപ്രീംകോടതി ആരാധന നിയമത്തെ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ആത്മാവായി വിശേഷിപ്പിച്ചിട്ടുണ്ട്.

മുന്‍കാലങ്ങളിലെ വിവാദ വിഷയങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും വിട്ടുനില്‍ക്കണമെന്ന സന്ദേശമാണ് സുപ്രീംകോടതിയുടെ ഈ വിധി വ്യക്തമായി നല്‍കുന്നത്. എങ്കില്‍ മാത്രമേ അത് ഭരണഘടനയോടുള്ള നമ്മുടെ വാഗ്ദാനങ്ങള്‍ വീണ്ടെടുക്കൂ, അല്ലാത്തപക്ഷം അതിനെ ഭരണഘടനയോടുള്ള വലിയ വിശ്വാസമില്ലായ്മ എന്ന് വിളിക്കും,’ ജമിയത്ത് കൂട്ടിച്ചേര്‍ത്തു.

അതേസമയം മുസ്‌ലിം യുവാക്കളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതായും ജമിയത്ത് അറിയിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.