ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

യുക്രൈന്‍ പ്രസിഡന്റിനെ ബങ്കറിലേക്ക് മാറ്റി; റഷ്യയുടെ ഒന്നാമത്തെ ലക്ഷ്യം താനെന്ന് സെലന്‍സ്‌കി

 



കീവ് : യുക്രൈന് എതിരായ യുദ്ധം അമേരിക്ക ശക്തമാക്കുന്നതിനിടെ, യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍.എന്നാല്‍ പ്രസിഡന്റ് ഇപ്പോള്‍ എവിടെയാണ് ഉള്ളത് എന്നത് സംബന്ധിച്ച്‌ വിവരങ്ങളില്ല. അതീവ രഹസ്യമായ മേഖലയിലാണ് പ്രസിഡന്റിനെ താമസിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റ് തലസ്ഥാന നഗരമായ കീവില്‍ തന്നെ ഉണ്ടെന്നുള്ള വിവരവങ്ങളും പുറത്തുവരുന്നുണ്ട്.

റഷ്യയുടെ ഒന്നാമത്തെ ലക്ഷ്യം താനും രണ്ടാമത്തെ ലക്ഷ്യം തന്റെ കുടുംബവുമാണെന്ന് സെലന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നു. റഷ്യന്‍ സൈന്യം കീവില്‍ പ്രവേശിച്ചുവെങ്കിലും താന്‍ കീവില്‍ തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്ര തലവനെ നശിപ്പിച്ച്‌ ഉക്രൈനെ രാഷ്ട്രീയമായി നശിപ്പിക്കാനാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും സെലന്‍സ്‌കി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ യുദ്ധ പ്രഖ്യാപനത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച യുക്രൈന് എതിരെ കര, വ്യോമ, കടല്‍ വഴിയുള്ള ആക്രമണം റഷ്യ ആരംഭിച്ചത് . സ്‌ഫോടനങ്ങളും വെടിവയ്പ്പുകളും പ്രധാന നഗരങ്ങളെ നടുക്കിയപ്പോള്‍ ഏകദേശം ഒരു ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തു. ആക്രമണത്തിന്റെ ആദ്യ ദിവസം തന്നെ 137 പേര്‍ കൊല്ലപ്പെട്ടതായി സെലന്‍സ്‌കി പറഞ്ഞു.

കീവില്‍ റഷ്യന്‍ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച്‌ യുക്രൈന്‍; സുഖോയ് വിമാനം തകര്‍ത്തു,

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.