ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ബോ​ധ​പൂ​ര്‍​വം ഫ​യ​ല്‍ പൂ​ഴ്ത്തി​യാ​ല്‍ ന​ട​പ​ടി; മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി

 


തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ളേ​യും കു​ട്ടി​ക​ളേ​യും സം​ബ​ന്ധി​ച്ചു​ള്ള ഫ​യ​ലു​ക​ള്‍ ബോ​ധ​പൂ​ര്‍​വം പൂ​ഴ്ത്തി​വ​ച്ചാ​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

അ​ങ്ങ​നെ​യു​ണ്ടാ​യാ​ല്‍ അ​വ​ര്‍ അ​തി​ന് കാ​ര​ണം ബോ​ധി​പ്പി​ക്ക​ണം. ജി​ല്ലാ​ത​ല ഓ​ഫീ​ക​ളി​ല്‍ ത​ന്നെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. മാ​ര്‍​ച്ച്‌ എ​ട്ടി​നു​ള്ളി​ല്‍ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ ഫ​യ​ലു​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​ന് സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക യ​ജ്ഞ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഫ​യ​ലു​ക​ള്‍ പെ​ട്ട​ന്ന് തീ​ര്‍​പ്പാ​ക്കി പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക എ​ന്ന​ത് എ​ല്ലാ​വ​രു​ടേ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഫ​യ​ലു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ വ​ള​രെ ആ​ദ്ര​ത​യോ​ടെ​യു​ള്ള സ​മീ​പ​നം സ്വീ​ക​രി​ക്ക​ണം. വ​നി​താ ശി​ശു​വി​ക​സ​ന ഡ​യ​റ​ക്ട​റു​മാ​യും സെ​ക്ര​ട്ട​റി​യേ​റ്റു​മാ​യും ബ​ന്ധ​പ്പെ​ട്ട് ഫ​യ​ലു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ലെ​യ്സ​ണ്‍ ഓ​ഫീ​സ​റു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ല്‍ വ​നി​ത ക​മ്മീ​ഷ​ന്‍, ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍, വ​നി​ത വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍, ജെ​ന്‍​ഡ​ര്‍ പാ​ര്‍​ക്ക്, ശി​ശു​ക്ഷേ​മ സ​മി​തി, വി​വി​ധ ഹോ​മു​ക​ള്‍, നി​ര്‍​ഭ​യ സെ​ല്‍ തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. ഇ​വി​ടെ​യെ​ല്ലാം തീ​ര്‍​പ്പാ​കാ​തെ കി​ട​ക്കു​ന്ന ഫ​യ​ലു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി തീ​ര്‍​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ക​ഴി​ഞ്ഞ മാ​സം മു​ത​ലാ​ണ് ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്കാ​നാ​യു​ള്ള പ​രി​ശ്ര​മം തു​ട​ങ്ങി​യ​ത്. വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ല്‍ താ​ര​ത​മ്യേ​ന കു​റ​ച്ച്‌ ഫ​യ​ലു​ക​ളാ​ണ് തീ​ര്‍​പ്പാ​ക്കാ​നു​ള്ള​ത്. 2,000 ഓ​ളം ഫ​യ​ലു​ക​ളും 200 ഓ​ളം റി​പ്പോ​ര്‍​ട്ടു​ക​ളു​മാ​ണ് ഇ​നി തീ​ര്‍​പ്പാ​ക്കാ​നു​ള്ള​ത്. സ​മ​യ​ബ​ന്ധി​ത​മാ​യി ഓ​രോ ഫ​യ​ലും തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി റാ​ണി ജോ​ര്‍​ജ്, വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ടി.​വി. അ​നു​പ​മ, വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​വി​ധ സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ യ​ജ്ഞ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.