ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഉക്രൈനില്‍ നിന്നും പാലയനം ചെയ്യാന്‍ സഹായിക്കാമെന്ന് അമേരിക്ക; വാഗ്ദാനം നിരസിച്ച്‌ സെലന്‍സ്‌കി; "അവസാന നിമിഷംവരെ രാജ്യത്തിനായി പോരാടും"

 


ക്വീവ്: പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കിയെ ഉക്രൈനില്‍ നിന്ന് പാലായനം ചെയ്യാന്‍ സഹായവാഗ്ദാനവുമായി അമേരിക്ക.

എന്നാല്‍ സഹായ വാഗ്ദാനം നിരസിച്ച സെലന്‍സ്‌കി അവസാന നിമിഷംവരെ രാജ്യത്തിനായി പോരാടുമെന്നും അദേഹം വ്യക്തമാക്കി.

സെലന്‍സ്‌കി രാജ്യതലസ്ഥാനമായ ക്വീവില്‍തന്നെ തുടരുകയാണ്. പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഒപ്പമുള്ള വീഡിയോ പുറത്തുവിട്ടാണ് അദേഹം നിലവില്‍ രാജ്യത്ത് തന്നെയുണ്ടെന്ന് അറിയിച്ചത്.

ഉെ്രെകനില്‍ നിന്നും റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഎന്‍ രക്ഷാ സമിതി പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. ഇതോടെ പ്രമേയം പൊതു സഭയിലെത്തും. 11 രാജ്യങ്ങള്‍ രക്ഷാ സമിതി പ്രമേയത്തെ അനുകൂലിച്ചു. എന്നാല്‍ ഇന്ത്യയും ചൈനയും ഇതില്‍ നിന്നും വിട്ട നിന്നു.

സ്ഥിരാംഗം വീറ്റോ ചെയ്തതോടെ പ്രമേയം യുഎന്‍ പൊതു സഭയില്‍ കൊണ്ടുവരുമെന്ന് അമേരിക്ക അറിയിച്ചു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹാരം കാണണമെന്ന് ഇന്ത്യ യുഎന്നില്‍ ആവശ്യപ്പെട്ടു. നയതന്ത്ര ചര്‍ച്ചയിലൂടെയാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും മനുഷ്യക്കുരുതിയില്ലാതാക്കാകണം. പ്രമേയത്തില്‍ നിന്ന് വിട്ടു നിന്നത് സമാധാന നീക്കങ്ങള്‍ക്ക് ഇടം കൊടുക്കാനാണെന്നും ഇന്ത്യന്‍ പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി വിശദീകരിച്ചു. എന്നാല്‍ റഷ്യക്ക് എതിരായ പ്രമേയത്തില്‍ ചൈനയുടെ പിന്‍മാറ്റം അപ്രതീക്ഷിതമായിരുന്നു. ഇനി 192 അംഗ പൊതു സഭയില്‍ ഇനി വിഷയമെത്തും. ചര്‍ച്ചയുടെ വഴിയിലേക്ക് ഇരുപക്ഷവുമെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ യുഎന്നില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഉെ്രെകനിലെ റഷ്യന്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്. അഞ്ച് സ്‌ഫോടനങ്ങളാണ് ഇന്ന് നടന്നത്. ഒഡേസ തുറമുഖത്ത് റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ട് ചരക്ക് കപ്പലുകള്‍ തകര്‍ന്നതായാണ് വിവരം. ഒഡേസ തുറമുഖത്തെ മാള്‍ഡോവ, പനാമ കപ്പലുകളാണ് തകര്‍ത്തത്. മെട്രോ സ്‌റ്റേഷനില്‍ നടന്ന സ്‌ഫോടനത്തില്‍ സ്‌റ്റേഷന്‍ തകര്‍ന്നു. ഉെ്രെകന് മേല്‍ റഷ്യ ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ സ്വകാര്യ റഷ്യന്‍ വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വ്യോമപാത നിരോധിച്ചു. ഉെ്രെകന്‍ തിരിച്ചടിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. റഷ്യന്‍ വിമാനം വെടിവെച്ചിട്ടെന്നാണ് ഉെ്രെകന്‍ അവകാശപ്പെടുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.