കീവ്: യുക്രൈന് നേരെ റഷ്യന്‍ സൈന്യം നടത്തുന്ന ആക്രമണം ആറാം ദിവസത്തിലേക്ക് കടക്കുമ്ബോഴും ആക്രമണം രൂക്ഷമാവുകയാണ്.
യുക്രെയ്ന് തലസ്ഥാനമായ കീവിന് സമീപമുള്ള ബ്രോവറിയില്‍ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ ബ്രോവറി മേയര്‍ക്കും പരിക്കേറ്റെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ബ്രോവറിയില്‍ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ ഖാര്‍കീവില്‍ റഷ്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തുന്നുണ്ട്. ആദ്യഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് ശേഷമാണ് റഷ്യന്‍ സൈന്യം ആക്രമണം രൂക്ഷമാക്കിയത്. ബെലാറൂസില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ആദ്യ ഘട്ട സമാധാന ചര്‍ച്ച കൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നു യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കി പ്രതികരിച്ചു. റഷ്യ- യുക്രെയ്ന് രണ്ടാം ഘട്ട ചര്‍ച്ച വൈകാതെ ഉണ്ടായേക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ