ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാര്‍ക്ക്‌ ലിസ്റ്റിന്‌ ഒന്നര ലക്ഷം കൈക്കൂലി; എം ജി സര്‍വകലാശാല ജീവനക്കാരി പിടിയില്‍

 


വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എം ജി സര്‍വകലാശാല ജീവനക്കാരി പിടിയില്‍.

സെക്ഷന്‍ അസിസ്റ്റന്‍റ് എല്‍സി സി ജെ യാണ് വിജിലന്‍സിന്റെ പിടിയിലായത്. എംബിഎ മാര്‍ക്ക് ലിസ്റ്റിനും സര്‍ട്ടിഫിക്കറ്റിനുമായി കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതില്‍ 15000 രൂപ സര്‍വകലാശാല ഓഫീസില്‍ വച്ച്‌ കൈപ്പറ്റിയപ്പോഴാണ് വിജിലന്‍സ് ഇവരെ കുടുക്കിയത്.

വിജിലന്‍സ് എസ്പിക്ക് വിദ്യാര്‍ഥിനി നല്‍കിയ പരാതി തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് സര്‍വകലാശാല ജീവനക്കാരി പിടിയിലായത്.ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു വിജിലന്‍സ് സംഘം എം ജി സര്‍വ്വകലാശാല ആസ്ഥാനത്തു മിന്നല്‍ പരിശോധന നടത്തിയത്.

വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ എംജി യൂണിവേഴ്സിറ്റി സെക്ഷന്‍ അസിസ്റ്റന്‍റ് എല്‍സി സി ജെ യാണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ എം.ബിഎ വിദ്യാര്‍ത്ഥിനിയില്‍ നിന്നും മാര്‍ക്ക് ലിസ്റ്റും പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനായി ഒന്നര ലക്ഷം രൂപയാണ് ഇവര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതില്‍ 125000 രൂപ ബാങ്ക് വഴി കൈപ്പറ്റി.

ബാക്കി തുക കൂടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നു വിദ്യാര്‍ത്ഥിനി വിജിലന്‍സ് എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് ബാക്കി തുകയില്‍ നിന്നും 15000 രൂപ വിദ്യാര്‍ത്ഥിനി യൂണിവേഴ്സിറ്റി ഓഫീസില്‍ എത്തിച്ചു നല്‍കുന്നതിനിടെ ഉദ്യോഗസ്ഥയെ പിടികൂടുകയായിരുന്നു.

മേഴ്സി ചാന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനി തോറ്റു പോയി എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം തട്ടാന്‍ ശ്രമിച്ചത്. പരീക്ഷയില്‍ വിജയിച്ചു എന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥിനി പരാതി നല്‍കാന്‍ തയ്യാറായത്.

വിജിലന്‍സ് എസ്.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. അറസ്റ്റിലായ എല്‍സി ആര്‍പ്പൂക്കര സ്വദേശിയാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ
ശക്തമായ നടപടി സ്വീകരിക്കുന്നതിന്‍്റെ ഭാഗമാണ് വിജിലന്‍സ് നടപടി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.